Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരുടെ പേരാവും...?

ആരുടെ പേരാവും...?

text_fields
bookmark_border
ആരുടെ പേരാവും...?
cancel

സി.​പി.​എ​മ്മി​​ൽ താ​ര​മൂ​ല്യ​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളി​ൽ മു​ൻ​നി​ര​യി​ലാ​ണ് കെ.​കെ. ശൈ​ല​ജ. സി​റ്റി​ങ് എം.​എ​ൽ.​എ സ​ണ്ണി ജോ​സ​ഫി​നെ​തി​രെ ഇ​വ​ർ എ​ത്തി​യ​തോ​ടെ പേ​രാ​വൂ​രി​ലെ ക​ളി​യാ​കെ മാ​റി. ക​ഴി​ഞ്ഞ​ത​വ​ണ 3000ത്തി​ൽ പ​രം വോ​ട്ടി​ന് സ​ണ്ണി ജോ​സ​ഫ് ജ​യി​ച്ച പേ​രാ​വൂ​രി​ൽ പോ​രാ​ട്ടം ക​ന​ത്തു. 2006ൽ ​പേ​രാ​വൂ​രി​ൽ വി​ജ​യ​ക്കൊ​ടി നാ​ട്ടി​യ പ​രി​ച​യ​മു​ണ്ട് ശൈ​ല​ജ​ക്ക്. 2011 മു​ത​ൽ സ​ണ്ണി ജോ​സ​ഫി​ന്റെ കൈ​വ​ശ​മാ​ണ് മ​ണ്ഡ​ലം. എ​ന്നാ​ൽ, പ​ഴ​യ ശൈ​ല​ജ​യും സ​ണ്ണി​യു​മ​ല്ല ഇ​പ്പോ​ൾ. ഒ​രാ​ൾ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്. മ​റ്റേ​യാ​ൾ സി.​പി.​എ​മ്മി​ന്റെ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ തി​ള​ങ്ങി​യ​യാ​ളും. ര​ണ്ടു​പേ​രും വോ​ട്ട​ർ​മാ​ർ​ക്ക് സു​പ​രി​ചി​ത​ർ.

2011ൽ ​ശൈ​ല​ജ​യെ തോ​ൽ​പ്പി​ച്ച് അ​ങ്ക​മാ​രം​ഭി​ച്ച പേ​രാ​വൂ​രി​ൽ സ​ണ്ണി ജോ​സ​ഫി​ന്റെ നാ​ലാ​മൂ​ഴ​മാ​ണി​ത്.​ക​ഴി​ഞ്ഞ​ത​വ​ണ 3172 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് എ​ൽ.​ഡി.​എ​ഫി​ലെ കെ.​വി. സ​ക്കീ​ർ ഹു​സൈ​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ശൈ​ല​ജ​ക്ക് നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​റാ​മ​ത്തെ മ​ത്സ​ര​മാ​ണി​ത്. പേ​രാ​വൂ​രി​ൽ മൂ​ന്നാ​മ​ത്തെ​യ​ങ്കം. 2006ൽ ​പേ​രാ​വൂ​രി​ൽ ​കോ​​ണ്‍​ഗ്ര​​സി​​ലെ എ.​​ഡി.​ മു​​സ്ത​​ഫ​​യെ 9,099 വോ​​ട്ടി​​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.​ക​ഴി​ഞ്ഞ​ത​വ​ണ മ​ട്ട​ന്നൂ​രി​ൽ 60,000ത്തി​ൽ പ​രം ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ച ശൈ​ല​ജ​യെ സി​റ്റി​ങ് സീ​റ്റ് ന​ൽ​കാ​തെ പേ​രാ​വൂ​രി​ലേ​ക്ക് മാ​റ്റി ഒ​തു​ക്കി​യെ​ന്ന വി​മ​ർ​ശ​ന​മു​ണ്ട്. എ​ന്നാ​ൽ, പേ​രാ​വൂ​ർ പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് നി​യോ​ഗി​ച്ച​തെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം.

10 വ​ർ​ഷ​ത്തെ വി​ക​സ​നം ത​ന്നെ​യാ​ണ് എ​ൽ.​ഡി.​എ​ഫി​ന്റെ പ്ര​ചാ​ര​ണാ​യു​ധം. മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ, ആ​ന​മ​തി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യാ​ണ് യു.​ഡി.​എ​ഫ് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ് മ​ണ്ഡ​ല പ​രി​ധി​യി​ലു​ള്ള​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യും മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളും ഭ​രി​ക്കു​ന്ന​ത് എ​ൽ.​ഡി.​എ​ഫ്. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫും.

ക​ഴി​ഞ്ഞ ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 23,481 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​മാ​​ണ് യു.​​ഡി.​എ​​ഫി​ന് മ​ണ്ഡ​ല​ത്തി​ൽ ല​​ഭി​​ച്ച​​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12,000ത്തോ​ളം വോ​​ട്ടി​​ന്‍റെ​യും. അ​ഭി​മാ​ന​പോ​രാ​ട്ട​മാ​ണ് ഇ​രു​വ​ർ​ക്കും. ആ​ര് തോ​റ്റാ​ലും അ​ത് പാ​ർ​ട്ടി​ക​ളി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ക്കും. മ​ത്സ​രം ക​ടു​ത്ത​തോ​ടെ രാ​പ്പ​ക​ൽ പ്ര​ചാ​ര​ണ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​രു​വ​ർ​ക്കും ര​ണ്ടു​വീ​തം അ​പ​ര​ന്മാ​രു​മു​ണ്ട്. ശൈ​ല​ജ എ.​വി, സി. ​ശൈ​ല​ജ, സ​ണ്ണി, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ഇ​വ​ർ. ബി.​ഡി.​ജെ.​എ​സി​ലെ പൈ​ലി വാ​ത്യാ​ട്ടാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newselectionKerala Assembly Election 2026
News Summary - Whose name is...?
Next Story