Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ്​...

എൽ.ഡി.എഫ്​ അനുഭവിച്ചത്​ അടിസ്ഥാന വർഗത്തെ മറന്നതിന്‍റെ ഫലം​ -ടി.കെ. ഗോവിന്ദൻ

text_fields
bookmark_border
എൽ.ഡി.എഫ്​ അനുഭവിച്ചത്​ അടിസ്ഥാന വർഗത്തെ മറന്നതിന്‍റെ ഫലം​ -ടി.കെ. ഗോവിന്ദൻ
cancel

തി​രു​വ​ന​ന്ത​പു​രം: അ​ടി​സ്ഥാ​ന വി​ഭാ​ഗ​ത്തെ മ​റ​ന്നു​പോ​യ​തി​ന്‍റെ ഫ​ല​മാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ അ​നു​ഭ​വി​ച്ച​തെ​ന്ന്​ ടി.​കെ ഗോ​വി​ന്ദ​ൻ എം.​എ​ൽ.​എ ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ ആ​രോ​പി​ച്ചു. സി.​പി.​എ​മ്മി​ന്‍റെ യ​ഥാ​ർ​ഥ പ​രാ​ജ​യ കാ​ര​ണം വി​ശ​ക​ല​നം ചെ​യ്യു​ന്ന ച​ർ​ച്ച​ക​ളാ​ണോ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന സം​ശ​യ​മു​ണ്ട്. സി.​പി.​എ​മ്മി​ന്​ വ​ലി​യ വേ​രോ​ട്ട​മു​ള്ള പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലു​മെ​ല്ലാ​മാ​ണ്​ തോ​റ്റ​ത്. തോ​റ്റി​ട്ടും യ​ഥാ​ർ​ഥ കാ​ര​ണം മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കാ​തെ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത ഉ​റ​ഞ്ഞു​തു​ള്ളി​യ​താ​ണ്​ പ​രാ​ജ​യ​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ക​മ്യൂ​ണി​സ്റ്റു​കാ​രാ​ണ്​ എ​ൽ.​ഡി.​എ​ഫി​നെ​തി​രെ വോ​ട്ട്​ ചെ​യ്ത​തെ​ന്ന സ​ത്യം ഇ​നി​യെ​ങ്കി​ലും മ​ന​സി​ലാ​ക്ക​ണം. ചി​ല ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടും എ​ന്തു​കൊ​ണ്ട്​ തോ​റ്റു​വെ​ന്ന​തി​ന്​ ഉ​ത്ത​രം നി​ങ്ങ​ൾ ജ​നാ​ധി​പ​ത്യം അ​നു​വ​ദി​ച്ചു​കൊ​ടു​ത്തി​ല്ല എ​ന്ന​ത്​ ത​ന്നെ​യാ​ണ്.

വി​ക​സ​ന​ത്തി​ൽ അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തെ നി​ങ്ങ​ൾ മ​റ​ന്നു​പോ​യി. മു​മ്പ്​ അ​ബ​ദ്ധ​ത്തി​ൽ ബി.​ജെ.​പി​ക്കാ​യി ഒ​രാ​ൾ നി​യ​മ​സ​ഭ​യി​ൽ വ​ന്നു. ഇ​പ്പോ​ൾ മൂ​ന്ന്​ പേ​രെ​ത്തി. ഭാ​വി​യി​ൽ എ​ത്ര പേ​ർ എ​ത്തു​മെ​ന്ന്​ അ​റി​യി​ല്ല. കേ​ര​ള രാ​ഷ്ട്രീ​യം ബം​ഗാ​ളി​ന്​ സ​മാ​ന​മാ​വു​ക​യാ​ണ്. ആ ​വി​പ​ത്തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ര​ണ്ട്​ മു​ന്ന​ണി​ക​ൾ​ക്കും സാ​ധി​ക്ക​ണം. അ​സ​ഹി​ഷ്ണു​ത അ​വ​സാ​നി​പ്പി​ക്കാ​ൻ സി.​പി.​എ​മ്മു​കാ​ർ ത​യാ​റാ​ക​ണം. ത​ന്നെ ത​ന്‍റെ ബൂ​ത്തി​ൽ പോ​ലും ആ​ളെ വി​ട്ട്​ കൂ​കി​ച്ചു. എ​ന്നി​ട്ടും ആ ​ബൂ​ത്തി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​ണ്​ ല​ഭി​ച്ച​ത്. സി.​പി.​എ​മ്മി​ലേ​ക്ക്​ മ​റ്റ്​ പാ​ർ​ട്ടി​യി​ൽ നി​ന്ന് എ​ത്ര​പേ​ർ എ​ത്തി​യി​ട്ടു​ണ്ട്. അ​ന്നൊ​ന്നും കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും കാ​ണി​ക്കാ​ത്ത അ​സ​ഹി​ഷ്ണു​ത​യാ​ണ്​ സി.​പി.​എം കാ​ണി​ക്കു​ന്ന​തെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ത​ട്ടി​ക്കൂ​ട്ട്​ ന​യ​പ്ര​ഖ്യാ​പ​നം -ബി.​ബി. ഗോ​പ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ട്ടി​ക്കൂ​ട്ട്​ ന​യ​പ്ര​ഖ്യാ​പ​ന​മാ​ണ്​ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന്​ ബി.​ജെ.​പി നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വ്​ ബി.​ബി. ഗോ​പ​കു​മാ​ർ. പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ യാ​തൊ​രു ബ​ന്​​ധ​വു​മി​ല്ലാ​ത്ത ന​യ​പ്ര​ഖ്യാ​പ​ന​മാ​ണി​ത്. വ​ന്ദേ​മാ​ത​ര അ​വ​ത​ര​ണം പോ​ലും വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. ഭാ​ര​ത​ത്തി​ന്‍റെ ആ​ധ്യാ​ത്മി​ക​ത​യു​ടെ അ​ടി​ത്ത​റ​യി​ൽ നി​ന്നെ​ഴു​തി​യ ഈ ​വ​രി​ക​ളി​ൽ എ​വി​ടെ​യാ​ണ്​ വ​ർ​ഗീ​യ​ത​യെ​ന്ന്​ ഉ​ദാ​ഹ​ര​ണ സ​ഹി​തം അ​ദ്ദേ​ഹം ചോ​ദി​ച്ചു. 63 ആ​ണോ 22 ആ​ണോ വ​ലു​തെ​ന്ന്​ നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​നാ​യ മു​ഖ്യ​മ​ന്ത്രി തെ​ളി​യി​ക്കേ​ണ്ട ദി​വ​സ​ങ്ങ​ളാ​ണ്​ വ​രാ​ൻ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDF FailurecritismKeralatk govindanBB Gopakumar
News Summary - What LDF suffered was the result of forgetting the basic class - T.K. Govindan
Next Story