Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്തിന്​ മാതൃകയായി...

രാജ്യത്തിന്​ മാതൃകയായി വെബ്​ കാസ്​റ്റിങ്​

text_fields
bookmark_border
രാജ്യത്തിന്​ മാതൃകയായി വെബ്​ കാസ്​റ്റിങ്​
cancel

ക​ണ്ണൂ​ർ: മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ പ​തി​വാ​യി​രു​ന്ന ക​ണ്ണൂ​രി​ൽ​നി​ന്ന്​ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നൊ​രു മാ​തൃ​ക. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ബൂ​ത്തു​ക​ളി​ലും വെ​ബ്​ കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക​വ​ഴി അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ കു​റ​ക്കാ​നാ​യി. നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് സു​താ​ര്യ​വും സു​ഗ​മ​വു​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ബ്​ കാ​സ്​​റ്റി​ങ് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്.

3137 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. വോ​ട്ടെ​ടു​പ്പ് ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ല​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി​ശാ​ല​മാ​യ ക​ണ്‍ട്രോ​ള്‍ റൂ​മും ഒ​രു​ക്കി​യി​രു​ന്നു. അ​തി​വേ​ഗ ഇ​ൻ​റ​ര്‍നെ​റ്റാ​ണ് വെ​ബ്കാ​സ്​​റ്റി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​ടെ വ്യ​ക്ത​ത​യോ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ്​ ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ ല​ഭി​ച്ച​ത്. ക​ൺ​ട്രോ​ൾ​റൂം മോ​ണി​റ്റ​റി​ല്‍ 24 ബൂ​ത്തു​ക​ളി​ല്‍നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ഒ​രേ​സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു.

ബൂ​ത്തു​ക​ളി​ല്‍ ക്ര​മ​വി​രു​ദ്ധ​മാ​യ​ത്​ ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ ക​ല​ക്ട​റെ അ​റി​യി​ക്കാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ക​ഴി​യും​വി​ധ​മാ​ണ്​ വെ​ബ്​ കാ​സ്​​റ്റി​ങ്​ ഏ​ർ​പ്പാ​ടാ​ക്കി​യ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ബ്​ കാ​സ്​​റ്റി​ങ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ രാ​ജ്യ​ത്തെ ഏ​ക ജി​ല്ല​യാ​ണ് ക​ണ്ണൂ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electionkerala assembly election 2021Webcasting
News Summary - Webcasting as a model for the country
Next Story