Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ സ്ഥാനാർഥികൾക്കും...

എല്ലാ സ്ഥാനാർഥികൾക്കും വോട്ടഭ്യർഥിച്ച് മെട്രോമാ​െൻറ മതിൽ

text_fields
bookmark_border
എല്ലാ സ്ഥാനാർഥികൾക്കും വോട്ടഭ്യർഥിച്ച് മെട്രോമാ​െൻറ മതിൽ
cancel
camera_alt

ഇ. ​ശ്രീ​ധ​ര​െൻറ വീ​ട്ടു​വ​ള​പ്പി​െൻറ ചു​റ്റു​മ​തി​ലിൽ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും വോ​ട്ട​ഭ്യ​ർ​ഥി​ച്ച്​ ചു​വ​രെ​ഴു​തിയിരിക്കുന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ കു​റ്റി​ക്കാ​ട് എ​ത്തി​യാ​ൽ അ​ഞ്ചാം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രാ​ണെ​ന്ന​കാ​ര്യ​ത്തി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് സം​ശ​യ​മു​ണ്ടാ​വി​ല്ല. വാ​ർ​ഡി​ലെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ചു​വ​രെ​ഴു​ത്തു​ക​ൾ ഒ​റ്റ​മ​തി​ലി​ൽ ഇ​വി​ടെ കാ​ണാം.

ചു​മ​രി​ൽ ആ​ദ്യം ഇ​ടം​പി​ടി​ച്ച​ത് അ​ഞ്ചാം വാ​ർ​ഡി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി റ​ഹ്മ​ത്ത് ആ​രി​ഫി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ ചി​ഹ്നം പ​തി​ച്ചു​ള്ള വോ​ട്ട​ഭ്യ​ർ​ഥ​ന​യാ​ണ്. ഇ​തേ മ​തി​ലി​ൽ തൊ​ട്ട​ടു​ത്തു​ത​ന്നെ എ​ൽ.​ഡി.​എ​ഫി​ലെ സി.​പി.​എം സ്ഥാ​നാ​ർ​ഥി ക​വി​ത​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​ള്ള ചു​വ​രെ​ഴു​ത്തും അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര​വും പി​ന്നീ​ട്​ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

ചു​വ​രി​ൽ തൊ​ട്ട​ടു​ത്താ​യി സ്ഥാ​നം​പി​ടി​ച്ച​ത് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ബീ​ന ശി​വ​ദാ​സി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന​ഭ്യ​ർ​ഥി​ച്ചു​ള്ള ചു​വ​രെ​ഴു​ത്ത്. കു​റ്റി​ക്കാ​ട് എ​ൻ.​ജി.​ഒ ഓ​ഫി​സി​ന് മു​ൻ​വ​ശ​ത്ത്, മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​െൻറ വീ​ട്ടു​വ​ള​പ്പി​െൻറ ചു​റ്റു​മ​തി​ലി​ലാ​ണ് എ​ല്ലാ​വ​ർ​ക്കും തു​ല്യ​പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള ചു​വ​രെ​ഴു​ത്ത്.

തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ചു​വ​രു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് ഒ​രേ ചു​മ​രി​ൽ തൊ​ട്ടു​രു​മ്മി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ചു​വ​രെ​ഴു​ത്ത് എ​ന്ന​ത്​ ശ്ര​ദ്ധേ​യ​മാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും സ​മാ​ന​മാ​യ രീ​തി​യി​ലാ​യി​രു​ന്നു ഇ​വി​ടെ ചു​വ​രെ​ഴു​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniE Sreedharanpanchayat election 2020
News Summary - wall of metroman E Sreedharan urging all candidates to vote
Next Story