ജനങ്ങളുമായുള്ള ഇടപെടലിൽ ഉദ്യോഗസ്ഥരുടെ ശരീരഭാഷ പ്രധാനം -വി.എസ്.
text_fieldsതിരുവനന്തപുരം: ജനങ്ങളുമായുള്ള ഇടപെടൽ ഒരു കലയാണെന്നും അതിൽ ഉദ്യോഗസ്ഥരുടെ ഭാഷയും ശരീരഭാഷയും പ്രധാനമാണെന്നും ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സംസ്ഥാനത്തെ ഉദ്യോഗസ്ഥശേഷി വികസനം സംബന്ധിച്ച് ഭരണ പരിഷ്‌കാര കമീഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോലി ഏതായാലും അതിനാവശ്യമായ സൂക്ഷ്മശേഷികള്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം. സര്‍ക്കാറിന്‍റെ മുഖമായി ജനങ്ങള്‍ ഇടപെടുന്നത് ഉദ്യോഗസ്ഥന്മാരുമായാണ്. സർക്കാറും ജനങ്ങളും തമ്മിലുണ്ടാവേണ്ട പാരസ്പര്യമാണ് ഭരണം സാർഥകമാക്കുന്നത്. മന്ത്രിമാരും സെക്രേട്ടറിയറ്റും ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരും നിലനിൽക്കുന്നത് ജനങ്ങൾക്കുവേണ്ടിയാണെന്ന് തിരിച്ചറിയണം. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാത്ത ഉദ്യോഗസ്ഥരും അവരുടെ ശേഷികള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
