വോട്ട് വീഡിയോ ഇൻസ്റ്റഗ്രാം റീലാക്കി; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടിങ്ങിനിടെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചയാൾക്കെതിരെ കേസ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് നെടുമങ്ങാട് കയ്പാടി സ്വദേശി സൈതാലി എസ്.എസിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. ഡിസംബർ ഒമ്പതിന് നടന്ന ഒന്നാം ഘട്ട വോട്ടെുപ്പിനിടെയാണ് ഇയാൾ തന്റെ വോട്ടിങ് മൊബൈലിൽ ചിത്രീകരിച്ചത്. ശേഷം, ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.
ഭാരതീയ ന്യായസംഹിതയിലെ 192-ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരമാണ് സെയ്താലിക്കെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തത്.
വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്നതും പോളിങ് ബൂത്തിലെ മോശം പെരുമാറ്റവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. പോളിങ് ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. മൂന്നുമാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

