Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടിക്കെതിരായ...

തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണ ഫയൽ ഡയറക്ടർ മടക്കി

text_fields
bookmark_border
തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണ ഫയൽ ഡയറക്ടർ മടക്കി
cancel

തിരുവനന്തപുരം:  ഭൂമി കൈയ്യേറ്റം സംബന്ധിച്ച മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഡയറക്ടർ ലോക്നാഥ് ബെഹ്റ മടക്കി. ആരോപണത്തിൽ കഴമ്പുണ്ടെന്ന കോട്ടയം വിജിലൻസ് എസ്​.പി.യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ്​ വിജിലൻസ്​ ഡയറക്​ടറുടെ കൂടി ചുമതലയുള്ള ഡി.ജി.പി ബെഹ്റ മടക്കിയത്. റിപ്പോർട്ടിൽ കൂടുതൽ അന്വേഷണവും വ്യക്​തതയും വേണമെന്നും ഇൗ പരാതി മാത്രമല്ല മറ്റ്​ പരാതികളെല്ലാം അന്വേഷിക്കണമെന്ന  നിർദ്ദേശമാണ്​ ഡയറക്​ടർ നൽകിയിട്ടുള്ളത്​. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ സ്വദേശി നൽകിയ പരാതിയിൽ വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ്​ കഴിഞ്ഞ മാസം വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്​. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനായിരുന്നു കോടതി നിർദ്ദേശം. എന്നാൽ അന്വേഷണത്തിന്​ ഡയറക്ടർ ഉത്തരവിട്ടത്​ തന്നെ ുകാടതി നിർദ്ദേശം വന്ന്​ ദിവസങ്ങൾക്ക്​  ശേഷമായിരുന്നു. 

തുടർന്ന്​ കോട്ടയം വിജിലൻസ് ഡി.വൈ.എസ്പിയാണ്​  പ്രാഥമിക അന്വേഷണം നടത്തിയത്. നേരത്തെ ആലപ്പുഴ ജില്ലാ കലക്ടർ ടി.വി.അനുപമ ഭൂമി കൈയ്യേറ്റവും കായൽ നികത്തലുമായി ബന്ധപ്പെട്ടു ചാണ്ടിക്കെതിരെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് ഹൈകോടതിയിലും സർക്കാർ ഹാജരാക്കി. അതിനാൽ അന്വേഷണ സംഘം കരുതലോടെയാണ് എല്ലാം പരിശോധിച്ച് ആരോപണത്തിൽ കഴമ്പുണ്ടെന്ന റിപ്പോർട്ട് ഡയറക്ടർക്ക്​  കൈമാറിയത്.  

മുമ്പ്​ തോമസ്​ ചാണ്ടിയുടെ ഭൂമി കൈയേറ്റം സംബന്​ധിച്ച പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ പരാതിയിൽ ബെഹ്​റ നിയമോപദേശവും  തേടിയിരുന്നു. എന്നാൽ ഇപ്പോൾ തോമസ് ചാണ്ടിക്കെതിരായ റിപ്പോർട്ട് ലഭിച്ചപ്പോൾ അതിൽ കേസ് രജിസ്​റ്റർ ചെയ്യുന്നതുൾപ്പെടെ കാര്യങ്ങൾ പരിഗണിക്കാതെ വിശദാന്വേഷണം നടത്താനാണ്​ ബെഹ്​റ നിർദ്ദേശം നൽകിയിട്ടുള്ളത്​. എന്നാൽ ഇതേ വിഷയത്തിൽ മറ്റ് ആറു പരാതികളും വിജിലൻസിന്​ ലഭിച്ചിട്ടുണ്ട്​.  അതിലൊന്നിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. അതിലും അന്വേഷണം നടത്താനാണ്​ ഡയറക്​ടർ വിജിലൻസ്​  സംഘത്തോട് നിർദ്ദേശിച്ചിട്ടുള്ളത്​. ​ഇത്​ തോമസ്​ചാണ്ടിക്കെതിരായ പരാതികളിലെ അന്വേഷണം വൈകിപ്പിക്കാനാണെന്ന ആരോപണവും ശക്​തമാണ്​.  

നെൽവയൽ -തണ്ണീർത്തട നിയമം ലംഘിച്ചു, നീർച്ചാലിന്റെ ഗതി മാറ്റി, അനുമതിയില്ലാതെ കരിങ്കൽ ഭിത്തി കെട്ടി, പാർക്കിങ് ഗ്രൗണ്ടിനായി കായൽ കൈയ്യേറി നികത്തി, സ്വകാര്യ റോഡ് നിർമാണത്തിന്​  സർക്കാർ ഫണ്ട് ദുരുപയോഗിച്ചു എന്നിങ്ങനെയാണു പരാതികൾ. ഇവയെല്ലാം കൂടി അന്വേഷിച്ചാൽ കോടതി നിർദ്ദേശിച്ച സമയപരിധിയിൽ അന്വേഷണം പൂർത്തിയാകാൻ സാധ്യതയില്ല. തോമസ് ചാണ്ടി സുപ്രീം കോടതിയിൽ ഹരജി നൽകിയിരിക്കുകയാണ്​. അതിൽ തീർപ്പാകുന്നതിന്​ മു​േമ്പ വിജിലൻസ് ഒരു നിഗമനത്തിൽ എത്തേണ്ടതില്ലെന്നാണ് ഉന്നതതല തീരുമാനം. അതിനൊപ്പം തോമസ് ചാണ്ടിക്ക് അനുകൂലമായി നേരുത്തെ റിപ്പോർട്ട് നൽകിയ മുൻ കലക്ടർമാരുടെ മൊഴി രേഖപ്പെടുത്തണമെന്നും തോമസ് ചാണ്ടി നൽകുന്ന രേഖകൾ പരിശോധിച്ച് അദ്ദേഹത്തി​​െൻറ മൊഴി രേഖപ്പെടുത്തണമെന്നും ബെഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. തോമസ്​ചാണ്ടിയെ രക്ഷിക്കാനുള്ള ഉന്നതതല നീക്കമാണ്​ ഇതിന്​ പിന്നിലെന്നും ആക്ഷേപമുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandyland encroachmentVigilence Report
News Summary - Vigilance Director Returns File-Kerala News
Next Story