ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് ഗതാഗത നിയന്ത്രണം, നഗരപരിധിയിലെ സ്കൂളുകൾക്ക് അവധി
text_fieldsകോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു നാലുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാമനാട്ടുകര എയർപോർട്ട് റോഡ് ജങ്ഷൻ-തൊണ്ടയാട്-അരയിടത്തുപാലം-മാവൂർ റോഡ്-മാനാഞ്ചിറ-പാളയം-പുഷ്പ ജങ്ഷൻ-ചാലപ്പുറം എന്നീ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സിറ്റിയിലെ റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. റൂട്ടിൽ ഗതാഗതം പൂർണമായും തടയുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ മലാപ്പറമ്പ്-മെഡിക്കൽ കോളജ്-കുറ്റിക്കാട്ടൂർ-പെരുവയൽ-ഊർക്കടവ് പാലം-എടവണ്ണപ്പാറ-കൊണ്ടോട്ടി വഴിയോ, വെങ്ങാലി-ബീച്ച് റോഡ്-മീഞ്ചന്ത-രാമനാട്ടുകര-കാക്കഞ്ചേരി വഴിയോ പോകണം. റെയിൽവേ സ്റ്റേഷൻ-ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെസ്റ്റ്ഹിൽ-ചുങ്കം-ഭട്ട്റോഡ് ബീച്ച് വഴിയോ, ക്രിസ്ത്യൻ കോളജ് വെസ്റ്റ്-ഗാന്ധി റോഡ് ജങ്ഷൻ വഴിയോ, പന്നിയങ്കര-പുഷ്പ ജങ്ഷൻ-ഫ്രാൻസിസ് റോഡ് വഴിയോ പോകണം. കുന്ദമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാരന്തൂർ-മൂഴിക്കൽ-മലാപ്പറമ്പ്-എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കണം. കുറ്റിക്കാട്ടൂർ-മെഡിക്കൽ കോളജ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കോവൂർ-ഇരിങ്ങാടൻ പള്ളി ജങ്ഷൻ-പൂളക്കടവ് ജങ്ഷൻ-മലാപ്പറമ്പ്-എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പോകണം.
മലപ്പുറം-യൂണിവേഴ്സിറ്റി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ രാമനാട്ടുകര-ഫറോക്ക്-ചെറുവണ്ണൂർ-മീഞ്ചന്ത-വഴി സിറ്റിയിലേക്ക് പ്രവേശിക്കണം. പെരുമണ്ണ-പന്തീരാങ്കാവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മാങ്കാവ് ജങ്ഷൻ-ലുലു ജങ്ഷൻ-പുതിയറ-വഴി സിറ്റിയിലേക്ക് എത്തണം. സിറ്റിയിൽ നിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ സ്റ്റേഡിയം ജങ്ഷൻ-പുതിയറ-കുതിരവട്ടം റോഡ്-പൊറ്റമ്മൽ-പാലാഴി റോഡ്-കെ.ടി താഴം-മഠത്തിൽ മുക്ക്-ചേവായൂർ വഴി പോകണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

