Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ ജോർജിന് എതിരെ പത്തനംതിട്ട സി.പി.എം ജില്ല കമ്മിറ്റിയിൽ വിമർശനം

text_fields
bookmark_border
വീണ ജോർജിന് എതിരെ പത്തനംതിട്ട സി.പി.എം ജില്ല കമ്മിറ്റിയിൽ വിമർശനം
cancel

തിരുവനന്തപുരം: ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് അവരുടെ പെരുമാറ്റമാണെന്ന് പത്തനംതിട്ട സി.പി.എം ജില്ല കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല. അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയനായിരുന്നു. ഷൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തു. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നു.

എം.വി. ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്ന് പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റിലും നേതൃത്വത്തിന് നേരെ വിമർശനമുയർന്നു.

പാർട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ ശൈലി ജനങ്ങൾക്ക് ദഹിച്ചില്ല. 'പിണറായിയുടെ വീട്ടിൽ പോയി ചോദിക്ക്' പരാമർശത്തിനും വിമർശനം. മാറില്ലെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രതികരണം. അത് കേട്ടില്ലെന്ന് വച്ചാൽ എന്തായിരുന്നു കുഴപ്പമെന്ന് സെക്രട്ടറിയേറ്റിൽ ചോദ്യമുയർന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും അമിത ആത്മവിശ്വാസമുണ്ടായി, വി. കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോർച്ചയുണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.

അതേസമയം, സി.പി.എം വിട്ട് യു.ഡി.എഫിൽ ചേർന്ന ജി. സുധാകരൻ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കുമെന്ന് പ്രതികരിച്ചു. യു.ഡി.എഫിൽനിന്ന് ആരും ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ല. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. മുൻകാലങ്ങളിൽ ആവശ്യപ്പെട്ടിട്ടല്ല മന്ത്രിയാക്കിയത്. എന്നാൽ, മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ ആരും വിമർശനം ഉന്നയിച്ചിട്ടില്ല. വെള്ളാപ്പള്ളിയോട് ശത്രുതയുള്ളവർ പലതും പറഞ്ഞുകാണും. കേരളത്തിലെ പ്രബലമായ സമുദായത്തിന്റെ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തെ കാണുന്നത് കൊണ്ട് ഒരു തെറ്റുമില്ല. വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ ഔദ്യോഗികമായി ആരും വിമർശിച്ചിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Criticism against Veena George in Pathanamthitta CPM District Committee
Next Story