Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിക്ക്​ മുനീറി​ന്‍റെ സർട്ടിഫിക്കറ്റ് വേണ്ട -മന്ത്രി ശിവൻകുട്ടി

text_fields
bookmark_border
പിണറായിക്ക്​ മുനീറി​ന്‍റെ സർട്ടിഫിക്കറ്റ് വേണ്ട -മന്ത്രി ശിവൻകുട്ടി
cancel

തിരുവനന്തപുരം: പിണറായി വിജയൻ കമ്യൂണിസ്​റ്റ്​ ആണോ എന്ന് ചോദിച്ച എം.കെ. മുനീർ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഇളകിപ്പോകുന്നത് കണ്ട് ഭയന്ന് നിൽക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിണറായി വിജയന് മുനീറി​െൻറ സർട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ രാഷ്​ട്രീയം കളിക്കുന്നതിലൂടെ മുസ്​ലിം ലീഗ് ബി.ജെ.പിയുടെ ബി ടീം ആകുകയാണ്. ലീഗി​െൻറ നിലപാടുകൾ ബി.ജെ.പിക്ക്​ പരവതാനി വിരിക്കലാണ്.

സി.പി.എമ്മിനും ഇടതുമുന്നണിക്കും സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് ലീഗിന് ഹാലിളകിയിരിക്കുകയാണ്. ലീഗി​െൻറ സംസ്കാരം കോഴിക്കോട്ടെ റാലിയിൽ ജനം കണ്ടതാണ്. വർഗീയ കാർഡ് ഇറക്കിയാലൊന്നും ലീഗിന് അണികളുടെ ചോർച്ച തടയാനാവില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - V sivankutty against MK muneer
Next Story