Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. കമറുദ്ദീൻ സ്​മാരക...

ഡോ. കമറുദ്ദീൻ സ്​മാരക പരിസ്ഥിതി പുരസ്​കാരത്തിന്​ അപേക്ഷിക്കാം

text_fields
bookmark_border
ഡോ. കമറുദ്ദീൻ സ്​മാരക പരിസ്ഥിതി പുരസ്​കാരത്തിന്​ അപേക്ഷിക്കാം
cancel
camera_alt

ഡോ.കമറുദ്ദീനും അദ്ദേഹത്തി​െൻറ പേരിലുള്ള ഉട്രിക്കുലേറിയ കമറുദ്ദീനി എന്ന സസ്യവും

തിരുവനന്തപുരം: സസ്യശാസ്ത്രജ്ഞനും പരിസ്​ഥിതി പ്രവർത്തകനുമായ ഡോ. കമറുദ്ദീൻ കുഞ്ഞി​െൻറ സ്​മരണാർഥം ഏർപ്പെടുത്തിയ പുരസ്​കാരത്തിന്​ അപേക്ഷക്ഷണിച്ചു. കമറുദ്ദീൻ ഫൗണ്ടേഷൻ ​ഫോർ ബയോഡൈവേഴ്​സിറ്റി കൺസർവേഷൻ (KFBC)ആണ്​ പരിസ്​ഥിതി പുരസ്​കാരം നൽകുന്നത്​. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികളേയും, സംഘടനകളേയും പുരസ്​കാരത്തിനായി നാമനിർദേശം ചെയ്യാം. ഒക്ടോബർ 20 മുതൽ നവംബർ 5 വരെ ഓൺലൈനായാണ്​ നാമനിർദേശം നൽകേണ്ടത്. ഇതിനായി http://bit.ly/DrKamarudeenNatureAward2020 എന്ന ലിങ്കിൽ പ്രവേശിക്കണം.

പശ്ചിമഘട്ടത്തി​െൻറ പാരിസ്ഥിതിക പ്രാധാന്യം ലോകത്തിന് പരിചയപ്പെടുത്തിയ പ്രധാന വ്യക്തികളിൽ ഒരാളാണ് ഡോ. എം. കമറുദ്ദീൻ. കേരള യൂണിവേഴ്​സിറ്റി ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആയിരുന്ന അദ്ദേഹം പെരിങ്ങമ്മല ഇക്ബാൽ കോളേജ്, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ & റിസർച്ച് ഇൻസ്റ്റിട്യൂട്ട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബോട്ടണി ബിരുദാനന്തര ബിരുദം ,എൽ‌.എൽ‌.ബി, എൽ‌.എൽ‌.എം എന്നിവയിൽ റാങ്ക് ജേതാവാണ്​. നിരവധി അവാർഡുകളും അംഗീകാരങ്ങളും കരസ്ഥമാക്കി.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല പഞ്ചായത്തി​െൻറ ജൈവവൈവിധ്യ രജിസ്റ്റർ വികസിപ്പിച്ചതിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിലൂടെ ഡോക്ടറേറ്റ് നേടി. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള മാധവ് ഗാഡ്​ഗിൽ കമ്മീഷൻ (പശ്ചിമഘട്ട പരിസ്ഥിതി പരിസ്ഥിതി വിദഗ്​ധ പാനൽ) റിപ്പോർട്ടിൽ അദ്ദേഹത്തി​െൻറ പഠനം പരാമർശിക്കുന്നുണ്ട്. എന്നാൽ, റിപ്പോർട്ടിലെ ശിപാർശകൾ കേരളത്തിൽ അവഗണിക്കപ്പെടുന്നതായി കണ്ടതോടെ അതി​െൻറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനും അദ്ദേഹം നിരവധി ശ്രമങ്ങൾ നടത്തി.

പെരിങ്ങമല പഞ്ചായത്തിൽ നടന്ന അക്കേഷ്യ മാഞ്ചിയം സമരം, കാട്ടുജാതിക്ക ശുദ്ധജല ചതുപ്പിനോട് ചേർന്ന് സ്ഥാപിക്കാൻ ശ്രമിച്ച ഐഎംഎ പ്ലാൻറിനെതിരായ സമരം എന്നിവയിലും അമരക്കാരനായിരുന്നു. പഞ്ചായത്തിലെ ജൈവ വൈവിധ്യ മാനേജ്മെൻറ്​ കമ്മിറ്റി(ബിഎംസി)യുടെ ചെയർമാൻ ആയിരുന്നു. 2019 നവംബർ 13ന് ത​െൻറ 48ാമത്തെ വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ​അദ്ദേഹത്തി​െൻറ മരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environmentalistwestern ghatDr KamarudeenEnvironment award
Next Story