സാമൂഹിക ഉന്നമനത്തിന് ഐക്യം പ്രധാനം -കാന്തപുരം
text_fieldsകുന്ദമംഗലം: രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ദേശീയ ഫത്‌വ കോൺഫറൻസ് സമാപിച്ചു. ദാറുൽ ഇഫ്താഅൽ ഹിന്ദിയ്യയുടെ ആഭിമുഖ്യത്തിൽ മർകസിലും മർകസ് നോളജ് സിറ്റിയിലുമായി വിവിധ സെഷനുകളിൽ നടന്ന കോണ്‍ഫറന്‍സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതരും മുഫ്തിമാരും സ്ഥാപന മേധാവികളും സംബന്ധിച്ചു.
രാജ്യത്താകമാനമുള്ള മുസ്‌ലിംകളുടെ സാമൂഹിക ഉന്നമനത്തിന് വിവിധ പ്രദേശങ്ങളിലെ ഉലമാക്കളും വിശ്വാസികളും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ പറഞ്ഞു.
ഉദ്ഘാടന സെഷനില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അല്ലാമ സയ്യിദ് മഹ്ദി മിയ ചിശ്തി, മുഹമ്മദ് അഹ്മദ് നഈമി ന്യൂഡല്‍ഹി, മൗലാന കമാല്‍ അക്തര്‍, സയ്യിദ് ശാക്കിര്‍ ഹുസൈന്‍ മിസ്ബാഹി മഹാരാഷ്ട്ര, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സ്വാദിഖ് നൂറാനി അസ്സഖാഫി എന്നിവർ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ അഡ്വ. ഇസ്മാഈല്‍ വഫ, യൂസുഫ് മിസ്ബാഹി വിഷയാവതരണം നടത്തി.
‘ഇന്ത്യയിലെ മതസ്ഥാപനങ്ങളുടെ കൂട്ടായ്മ’ എന്ന സെഷന്‍ അല്ലാമ തൗസീഫ് റസാഖാന്‍ ബറേലി ഉദ്ഘാടനം ചെയ്തു. ജെ.എന്‍.യു പ്രഫ. ഡോ. മുഹമ്മദ് മഹ്റൂഫ് ഷാ ആമുഖഭാഷണം നടത്തി. മൗലാന അബ്ദുല്‍ ഖാദിര്‍ അല്‍വി, ശഹ്സാദേ ശുഐബുല്‍ ഔലിയ ബറോണ്‍, അല്ലാമ മുഫ്തി അയ്യൂബ് സാഹബ്, മുഫ്തി മുഹമ്മദ് റഹീം ശൂജ ശരീഫ്, കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം എന്നിവർ സംസാരിച്ചു.
ദാറുല്‍ ഇഫ്താഇന്റെയും ഓള്‍ ഇന്ത്യ മുഫ്തി കൗണ്‍സിലിന്റെയും പ്രാധാന്യത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഡോ. ഹുസൈന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഹസ്റത്ത് മൗലാന മുഫ്തി മുഹമ്മദ് അയ്യൂബ് സാഹിബ്, അല്ലാമ തൗസീഫ് റസാഖാന്‍ ബറേലി, മുഫ്തി മുഹമ്മദ് ഇശ്തിയാഖുല്‍ ഖാദിരി ഡല്‍ഹി, മുഫ്തി അസ്ഹര്‍ അഹ്മദ്, മുഫ്തി മസീഹ് അഹ്മദ് മിസ്ബാഹി, മുഫ്തി ശഫീഖുര്‍റഹ്മാന്‍ സാഹിബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അഖിലേന്ത്യ ഫത്‌വ കോണ്‍ഫറന്‍സ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

