Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​ന്ദി​രാ​ഗാ​ര​ന്റി...

ഇ​ന്ദി​രാ​ഗാ​ര​ന്റി പ്ര​ഖ്യാ​പ​ന​ത്തോ​ടെ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി

text_fields
bookmark_border
ഇ​ന്ദി​രാ​ഗാ​ര​ന്റി പ്ര​ഖ്യാ​പ​ന​ത്തോ​ടെ   യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി
cancel
camera_alt

കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് യു.​ഡി.​എ​ഫ് മ​ഹാ​റാ​ലി​ക്കെ​ത്തി​യ വ​ൻ ജ​ന​ക്കൂ​ട്ടം

കോ​ഴി​ക്കോ​ട്: വി​ജ​യ​കാ​ഹ​ളം മു​ഴ​ക്കി കോ​ഴി​​ക്കോ​ട് ക​ട​പ്പു​റ​ത്ത് യു.​ഡി.​എ​ഫി​ന്റെ കൂ​റ്റ​ൻ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി. കൊ​ടും​ചൂ​ടി​നെ വ​ക​വെ​ക്കാ​തെ ആ​യി​ര​ങ്ങ​ൾ പ​​ങ്കെ​ടു​ത്ത റാ​ലി എ.​​ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​ജെ.​പി-​സി.​പി.​എം അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് കേ​ര​ള​ത്തി​ന്റെ വ​ള​ർ​ച്ച​ക്ക് ത​ട​സ്സ​മാ​ണെ​ന്നും ഏ​പ്രി​ൽ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഈ ​മു​ന്ന​ണി​യെ ത​ക​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു.​ഡി.​എ​ഫി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യ ഇ​ന്ദി​രാ​ഗാ​ര​ന്റി​യു​ടെ പ്ര​ഖ്യാ​പ​നം ഖാ​ർ​ഗെ നി​ർ​വ​ഹി​ച്ചു. സ്ത്രീ​ക​ൾ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ സൗ​ജ​ന്യ​യാ​ത്ര, കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മാ​സം​തോ​റും 1000 രൂ​പ, ക്ഷേ​മ പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ൽ, വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​​​ത്യേ​ക വ​കു​പ്പ്, യു​വാ​ക്ക​ൾ​ക്ക് സ്വ​യം സം​രം​ഭം തു​ട​ങ്ങാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്പ എ​ന്നീ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ഇ​ന്ദി​രാ​ഗാ​ര​ന്റി​യി​ലു​ള്ള​ത്. ഈ ​ഉ​റ​പ്പ് ന​ട​പ്പാ​ക്കാ​നു​ള്ള​താ​ണെ​ന്നും കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന തെ​ല​ങ്കാ​ന​യി​ലും ക​ർ​ണാ​ട​ക​യി​ലും ഇ​ത് ന​ട​പ്പാ​ക്കി​ക്കാ​ണി​ച്ച​താ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. ട്ബാ​ളി​നെ അ​ങ്ങേ​യ​റ്റം സ്നേ​ഹി​ക്കു​ന്ന മ​നു​ഷ്യ​രാ​ണി​വി​ടെ. മെ​സ്സി​യെ ഇ​വി​ടെ ​കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​ഞ്ഞ് സ​ർ​ക്കാ​ർ പ​റ്റി​ച്ചു. മെ​സി​ക്കും സു​നി​ൽ ചേ​ത്രി​ക്കും നെ​യ്മ​റി​നു​മ​ട​ക്കം ഫു​ട്ബാ​ൾ ഇ​തി​ഹാ​സ​ങ്ങ​ൾ​ക്ക് വ​ന്ന് ക​ളി​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള സ്റ്റേ​ഡി​യം ഇ​വി​ടെ നി​ർ​മി​ക്കു​മെ​ന്നും ഖാ​ർ​ഗെ പ്ര​ഖ്യാ​പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി ഓ​ൺ​ലൈ​നാ​യി റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് സ​ണ്ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ. ​സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Announcementelection rallyelectionUDF
News Summary - UDF election rally with Indira Garanti announcement
Next Story