Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുഗ്രഹം തേടി യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി മർക്കസിൽ

text_fields
bookmark_border
മറ്റ് യു.ഡി.എഫ് സ്ഥാനാർഥികളോടൊപ്പമാണ് ധർമജൻ മർക്കസിൽ എത്തിയത്
അനുഗ്രഹം തേടി യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി മർക്കസിൽ
cancel

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർഥികൾ അനുഗ്രഹം തേടി കാരന്തൂർ മർക്കസിലെത്തി. ബാലുശ്ശേരി നിയോജക മണ്ഡലം സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയും കോഴിക്കോട് നോർത്തിൽ മത്സരിക്കുന്ന കെ.എം അഭിജിത്തും കുന്ദമംഗലത്തെ മുസ്ലിം ലീഗ് സ്വതന്ത്രൻ ദിനേശ് പെരുമണ്ണ എന്നിവരാണ് കാരന്തൂർ മർക്കസിലെത്തിയത്.

കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ അനുഗ്രഹം തേടിയാണ് സ്ഥാനാർഥികൾ സന്ദർശനം നടത്തിയത്. എം.കെ രാഘവൻ എം.പി, ജില്ല പഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ്മുക്ക്, ഐ.പി രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ധർമജൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. ജ​നു​വ​രി​യി​ൽ​ത​ന്നെ ധ​ർ​മ​ജ​ൻ ബാ​ലു​ശ്ശേ​രി​യി​ലെ കോ​ൺ​ഗ്ര​സ് പ്രാ​ദേശിക പരിപാടികളിലും മറ്റും പങ്കെടുത്തിരുന്നു. ഫെ​ബ്രു​വ​രി​യി​ൽ മ​ണ്ഡ​ല​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രെ​യും രാ​ഷ്​​ട്രീ​യക്കാരേയും കണ്ടിരുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ രമേഷ് പിഷാരടിയടക്കം ഉള്ളവർ ധർമജന് വേണ്ടി വോട്ട് ചോദിക്കാൻ മണ്ഡലത്തിൽ എത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UDF candidate Dharmajan Bolgatti at Markaz seeking blessings
Next Story