Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിനെ...

സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ യു.എ.പി.എ കേസ്​ വീണ്ടും ചർച്ചയാവുന്നു

text_fields
bookmark_border
സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ യു.എ.പി.എ കേസ്​ വീണ്ടും ചർച്ചയാവുന്നു
cancel

കോഴിക്കോട്​: സി.പി.എമ്മി​നെ പ്രതിരോധത്തിലാക്കിയ പന്തീരാങ്കാവ്​ യു.എ.പി.എ കേസ്​ വീണ്ടും ചർച്ചയാവുന്നു. അലനും താഹക്കും ജാമ്യം ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എം.എ. ബേബി ​ഫേസ്​ബുക്കിൽ കുറിപ്പിട്ടതോടെയാണ്​ ചർച്ചക്ക്​ തുടക്കമിട്ടത്​.

''വിദ്യാർഥികളായ ഇരുവരുടെയും പേരിൽ പൊലീസും എൻ.ഐ.എയും ഉയർത്തിയ ആരോപണം മാവോവാദി ബന്ധമാണ്. ഇവർ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി ആരോപണമില്ല. രാഷ്​ട്രീയ പ്രവർത്തകരെ യു.എ.പി.എ ചുമത്തി ജയിലിലടക്കുന്നതിന് സിപി.എം എതിരാണ്. എല്ലാ രാഷ്​ട്രീയ തടവുകാർക്കും ജാമ്യം നൽകണം'' -എന്നാണ്​ ബേബി കുറിച്ചത്​.

പോസ്​റ്റിനുതാഴെ മുഖ്യമന്ത്രി പിണറായി വിജയനെതിരായി നിരവധി പേരാണ്​ കമൻറുകളിട്ടത്​. സി.പി.എം ഭരിക്കു​േമ്പാൾ പിണറായി പൊലീസാണ്​ ഇരുവർക്കുമെതിരെ കരിനിയമം ചുമത്തിയത്​ എന്നത്​ ബേബി മറന്നോ എന്നുവ​െ​ര കമൻറുകളുണ്ട്​. പാർട്ടി അംഗങ്ങൾക്കെതിരെ കരിനിയമം ചുമത്തിയതിനെതിരെ പ്രമേയം പാസാക്കിയ സി.പി.എം സൗത്ത്​ ഏരിയ കമ്മിറ്റിക്ക്​ കീഴിലെ പാർട്ടി അംഗങ്ങൾക്കിടയിലാണ്​ ഇതുസംബന്ധിച്ച ചർച്ച​. പാർട്ടി എതിർക്കുന്ന നിയമം അംഗങ്ങൾക്കെതിരെ ചുമത്താൻ പൊലീസ്​ അമിതാവേശം കാട്ടിയെന്ന ആരോപണമാണ്​ പലരും ഉയർത്തുന്നത്​.

ഇരുവർക്കുമെതിരെ കൂടുതൽ ​െതളിവ്​ ലഭിച്ചില്ലെന്നതും ചൂണ്ടിക്കാണിക്കുന്നു​. ഇരുവരുെടയും വീട്​ ധനമന്ത്രി ടി.എം. തോമസ്​ ​െഎസക്ക്​ സന്ദർശിച്ചതും ജില്ല സെക്രട്ടറി പി. മോഹനൻ ആദ്യം ഇരുവർക്കു​െമാപ്പം നിലകൊണ്ടതും പിന്നീട്​ കൈയൊഴിഞ്ഞതും മുതൽ ഇരുവരും ചായകുടിക്കു​േമ്പാഴല്ല അറസ്​റ്റിലായത്​ എന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വരെയുള്ള സംഭവങ്ങളുടെ വാർത്താ ക്ലിപ്പുകൾ ഷെയർ ചെയ്​താണ്​ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ ചർച്ച​.

അതേസമയം, സി.പി.എമ്മി​െൻറ ഇരട്ടത്താപ്പി​െൻറ ഇരയാണ്​ അലനും താഹയുമെന്നും ബേബി മുഖ്യമന്ത്രിയെ തിരുത്തുകയാണ്​ ആദ്യം ചെയ്യേണ്ടതെന്നുമാണ്​ ബേബിയുടെ പോസ്​റ്റിന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ പ്രതികരണം.

അതിനിടെ, ഇടതുസഹയാത്രികൻ സുനിൽ പി. ഇളയിടവും ഇരുവരെയും ജയിലിലടച്ചത്​ ഇടതുപക്ഷത്തി​െൻറ രാഷ്​ട്രീയ നയത്തിനും ധാര്‍മികതക്കും എതിരാണെന്നും ഇടതുപക്ഷം ആത്മപരിശോധനക്കും സ്വയം വിമര്‍ശനത്തിനും തയാറാകണമെന്നും അഭിപ്രായപ്പെട്ടു​. അതേസമയം ജില്ലയിലെ സി.പി.എമ്മി​െൻറ നേതാക്കളാരും ഇതുസംബന്ധിച്ച്​ പ്രതികരിച്ചിട്ടില്ല.

മാവോവാദി കേസ്​: പിണറായി മാപ്പുപറയണം –ടി. സിദ്ദീഖ്​

കോഴിക്കോട്: പന്തീരാങ്കാവ്​ കേസിൽ അലനും താഹക്കും ജാമ്യം അനുവദിച്ച എന്‍.ഐ.എ കോടതിയുടെ നിരീക്ഷണത്തി​െൻറ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ്​​ അഡ്വ. ടി. സിദ്ദീഖ് ആവശ്യപ്പെട്ടു. അലനും താഹക്കും മേല്‍ പിണറായിയുടെ പൊലീസ് ചുമത്തിയ മാവോവാദി ബന്ധത്തിന് പ്രഥമദൃഷ്​ട്യാ തെളിവില്ല എന്നാണ് എന്‍.ഐ.എ കോടതിയുടെ നിരീക്ഷണം.

ഇത് പിണറായി വിജയ​െൻറ വിധേയത്വ രാഷ്​​ട്രീയത്തിനേറ്റ പ്രഹരമാണെന്ന്​ സിദ്ദീഖ്​ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അമിത്​ ഷായുടെ താൽപര്യങ്ങള്‍ക്ക് അണികളെ എറിഞ്ഞുകൊടുത്ത് അധികാരം ഉറപ്പിക്കുന്ന മുഖ്യമന്ത്രിയായി പിണറായി അധഃപതിച്ചതി​െൻറ ദൃഷ്​ടാന്തമാണ് അലന്‍-താഹ കേസില്‍ കണ്ടതെന്നും സിദ്ദീഖ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ma babyUAPAcpmAlan-Thaha
Next Story