Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം - വെരാവൽ...

തിരുവനന്തപുരം - വെരാവൽ സ്​പെഷൽ ട്രെയിൻ ഡിസംബർ ഏഴു മുതൽ

text_fields
bookmark_border
തിരുവനന്തപുരം - വെരാവൽ സ്​പെഷൽ ട്രെയിൻ ഡിസംബർ ഏഴു മുതൽ
cancel

തിരുവന്തപുരം: തിരുവന്തപുരം - വെരാവൽ വീക്ക്​ലി സ്​പെഷൽ ട്രെയിൻ (06334/06333)ഡിസംബർ ഏഴു മുതൽ സർവിസ്​ നടത്തും. തിങ്കളാഴ്​ചകളിൽ വൈകീട്ട്​ 3.40ന്​ തിരുവനന്തപുരത്തുനിന്ന്​ പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്​ച വൈകീട്ട്​ 3.45ന്​ വെരാവലിൽ എത്തിച്ചേരും. തിരിച്ച്​ വെരാവലിൽ നിന്ന്​ ഡിസംബർ 10 മുതലാണ്​ സർവിസ്​. വ്യാഴാഴ്​ചകളിൽ ​ൈവകീട്ട്​ 6.40ന്​ വെരാവലിൽനിന്ന്​ പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്​ച വൈകീട്ട്​ നാലിന്​ തിരുവനന്തപുരത്തെത്തും.

വെരാവൽ - തിരുവനന്തപുരം വീക്ക്​ലി സ്​പെഷൽ ട്രെയിനിന്​ (06333) കേരളത്തിൽ കാസർകോട്​, കാഞ്ഞങ്ങാട്​, പയ്യന്നൂർ, കണ്ണപുരം, കണ്ണൂർ, തലശ്ശേരി, വടകര,കൊയിലാണ്ടി, കോഴിക്കോട്​, ഫറോക്ക്​, പരപ്പനങ്ങാടി,തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ,തൃശൂർ,ആലുവ,എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളിൽ സ്​റ്റോപ്പുണ്ടാകുമെന്ന്​ റെയിൽവെ അധികൃതർ അറിയിച്ചു. ഗുജറാത്തിൽ മാനിനഗർ, കേരളത്തിൽ മാവേലിക്കര എന്നിവിടങ്ങളിൽ ഇൗ ട്രെയിനിന്​ സ്​റ്റോപ്പ്​ ഒഴിവാക്കി.

തിരുവനന്തപുരം- വെരാവൽ വീക്ക്​ലി സ്​പെഷ്യൽ ട്രെയിനിന് (06334) കേരളത്തിൽ കൊല്ലം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല,കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട്​, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്​, കാസർകോട്​ എന്നിവിടങ്ങളിലാണ്​ സ്​റ്റോപ്പ്​.

തിരുവനന്തപുരം പേട്ട ,പരപ്പനങ്ങാടി,​ ഫറോക്ക്​, കൊയിലാണ്ടി, വടകര, കണ്ണപുരം, പയ്യന്നൂർ എന്നിവിടങ്ങളിൽ ഇൗ ട്രെയിനിന്​ സ്​റ്റോപ്പ്​ ഒഴിവാക്കി.

തിരുവന്തപുരം- വെരാവൽ വീക്ക്​ലി സ്​പെഷൽ ട്രെയിനിന്​ (06334) ​െഎ.ആർ.സി.ടി.സി പോർട്ടൽ വഴിയും പി.ആർ.എസ്​. ബുക്കിങ്​ കേന്ദ്രങ്ങൾ വഴിയും ബുക്കിങ്​ ആരംഭിച്ചു. വെരാവൽ - തിരുവനന്തപുരം വീക്ക്​ലി സ്​പെഷൽ ട്രെയിനി​െൻറ ബുക്കിങ്​ നവംബർ 23 മുതൽ ആരംഭിക്കും. എ.സി ടു ടയർ, എ.സി ​ത്രീ ടയർ, സ്ലീപ്പർ ക്ലാസ്​, സെക്കൻഡ്​ ക്ലാസ്​ സീറ്റിങ്​ കോച്ചുകൾ എന്നിവയാണുണ്ടാവുക. മുഴുവൻ സീറ്റുകൾക്കും റിസർവേഷൻ ബാധകമാണെന്ന്​ റെയിൽവെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainTrivandrumVeraval
Next Story