Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണ കടത്ത്​ കേസ്​:...

സ്വർണ കടത്ത്​ കേസ്​: എൻ.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തി; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു

text_fields
bookmark_border
സ്വർണ കടത്ത്​ കേസ്​: എൻ.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തി; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു
cancel

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട്​ എൻ.ഐ.എ സംഘം ചൊവ്വാഴ്​ച സെക്രട്ടറിയേറ്റിലെത്തി. 15 പേരടങ്ങുന്ന എൻ.ഐ.എ സംഘമാണ്​ സെക്രട്ടറിയേറ്റിലെത്തിയത്. ഇവർ പൊതുഭരണ വകുപ്പിലെ സെർവർ റൂമിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്​. സെക്രട്ടറിയേറ്റിലെ 82 കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ്​ പരിശോധിക്കുന്നത്​.

സ്വർണം കസ്​റ്റംസ്​ പിടികൂടിയ ശേഷം സ്വപ്​ന സെക്രട്ടറിയേറ്റിൽ വന്നിട്ടുണ്ടോ, ശിവശങ്കറി​െൻറ ഓഫിസിൽ സ്വപ്​ന സന്ദർശനം നടത്തിയിട്ടു​ണ്ടോ, ഉണ്ടെങ്കിൽ എത്ര തവണ, എന്നീ കാര്യങ്ങൾ അറിയുന്നതിനാണ്​ ദൃശ്യങ്ങൾ പരിശോധിക്കുന്നത്​. സർക്കാർ സംവിധാനങ്ങളെ സ്വപ്​ന ദുരുപയോഗം ചെയ്​തുവെന്ന തരത്തിൽ ലഭിച്ച വിവരങ്ങളുടെ യാഥാർഥ്യം മനസ്സിലാക്കുകയാണ്​ സെക്രട്ടറിയേറ്റിലെ പരിശോധനയുടെ ലക്ഷ്യം.

നേരത്തേ ദൃശ്യങ്ങൾ ആവശ്യപ്പെട്ട്​ കത്ത്​ നൽകിയെങ്കിലും സാ​േങ്കതിക കാരണങ്ങളാൽ ദൃശ്യങ്ങൾ പകർത്തി നൽകാൻ നിർവാഹമില്ലെന്നും എൻ.ഐ.എക്ക്​ നേരിൽ വന്ന്​ പരിശോധിക്കാമെന്നുമായിരുന്നു പൊതുഭരണ വകുപ്പ്​ നിലപാടെടുത്തത്​.

തീ പിടിത്തമുണ്ടായ പൊതുഭരണ വകുപ്പിലെ പ്രോ​​ട്ടോകോൾ വിഭാഗം ഓഫിസിലും എൻ.ഐ.എ പരിശോധന നടത്തും. ഇതു സംബന്ധിച്ച്​ പൊതുഭരണ വകുപ്പ്​ സെക്രട്ടറിക്ക്​ എൻ.ഐ.എ കത്ത്​ നൽകിയിരുന്നു​. ആഗസ്​റ്റ്​ 25നാണ്​ സെക്രട്ടറിയേറ്റിലെ സാൻഡ്​വിച്ച്​ ​ബ്ലോക്കിലെ ​പ്രോ​ട്ടോകോൾ വിഭാഗത്തിൽ തീ പിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:secretariatTRIVANDRUM GOLD SMUGGLINGniacctv footages
Next Story