സ്വര്‍ണക്കടത്ത്: റമീസിനെ ഫ്ലാറ്റുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി
text_fieldsതിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പ്രതി റമീസിനെ എൻ.ഐ.എ സംഘം തിരുവനന്തപുരത്തെ ഫ്ലാറ്റുകളിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻെറ ഫ്ലാറ്റടക്കമുള്ള സ്ഥലങ്ങളിലാണ് റമീസിനെ തെളിവെടുപ്പിന് എത്തിച്ചത്. ഉച്ചയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്.
തിരുവനന്തപുരത്തെ രണ്ട് ആഢംബര ഹോട്ടലുകൾ, സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഹെയ്ദർ ഫ്ലാറ്റ്, ശിവശങ്കറിൻെറ ഫ്ലാറ്റ്, സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ലാറ്റ്, മറ്റൊരു പ്രതി സന്ദീപിൻെറ നെടുമങ്ങാടുള്ള വീട് എന്നിവിടങ്ങളിലാണ് റമീസിനെ എത്തിച്ചത്.
തെളിവെടുപ്പിന് ശേഷം എൻ.ഐ.എ സംഘം റമീസിനെ പേരൂർക്കടയിലെ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

