സ്വർണക്കടത്ത്: കസ്റ്റംസ് കേസിൽ കെ.ടി. റമീസിന് ജാമ്യം
text_fieldsകൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ.ടി. റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് കേസിൽ ഏതെങ്കിലുമൊരു കോടതി ഒരു പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് ഇതാദ്യമാണ്.
രണ്ട് ലക്ഷംരൂപയുടെ ബോണ്ടും ആൾജാമ്യവും ഉൾപ്പെടുന്നതാണ് ജാമ്യവ്യവസ്ഥ. കൂടാതെ കുറ്റപത്രം സമർപ്പിക്കുന്നതു വരെയോ, ആദ്യത്തെ മൂന്ന് മാസമോ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണിക്ക് മുന്നേ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാവണം, പാസ്േപാർട്ട് സമർപ്പിക്കണം തുടങ്ങി കർശന ഉപാധിയും വെച്ചിട്ടുണ്ട്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും എൻ.ഐ.എയും ഉൾപ്പെടെ അന്വേഷിക്കുന്ന കേസിൽ കസ്റ്റംസ് ആയിരുന്നു റമീസിനെ ആദ്യം പ്രതി ചേർത്തത്. ഈ കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.
അതേസമയം, എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ റമീസിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ഗൂഢാലോചന നടത്തിയതും, പണം മുടക്കുന്നതിനുള്ള ആളുകളെ കണ്ടെത്തുന്നതിെൻറ ആസൂത്രകനുമെല്ലാം റമീസ് ആയിരുന്നുവെന്നാണ് എൻ.െഎ.എയുടെ വാദം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

