Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റിപ്പുറം പാലത്തിൽ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം

text_fields
bookmark_border
കുറ്റിപ്പുറം പാലത്തിൽ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം
cancel

കുറ്റിപ്പുറം(മലപ്പുറം) : കുറ്റിപ്പുറം പാലത്തിൽ ബുധനാഴ്ച രാത്രി ഭാഗിക ഗതാഗത നിയന്ത്രണം. പാലത്തിന്റെ കമാനം ബീമുകൾക്ക് മണ്ണുമാന്തി യന്ത്രം ഇടിച്ച് കേടുപാട് സംഭവിച്ചിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണിക്കായാണ് രാത്രി 11 മുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

തൃശൂരിൽ നിന്ന് സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾ എടപ്പാളിൽ നിന്ന് തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തിരൂർ വഴി ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകണം.

കുറച്ചുദിവസം മുമ്പ് ആറുവരിപ്പാത നിർമാണ കമ്പനിയുടെ മണ്ണുമാന്തി യന്ത്രം ലോറിയിൽ കൊണ്ടുപ്പോകുന്നതിനിടെ ഉയർന്ന ഭാഗം ബീമുകളിൽ തട്ടിയാണ് കേട് സംഭവിച്ചത്. നിലവിൽ പൊട്ടിത്തൂങ്ങിയ കോൺക്രീറ്റ് ബീമുകൾ ഇരുമ്പ് ക്ലാമ്പ്​ ഉപയോഗിച്ച് താങ്ങിനിർത്തിയിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Traffic control on Kuttipuram bridge tonight
Next Story