Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റിപ്പുറം പാലത്തിൽ...

കുറ്റിപ്പുറം പാലത്തിൽ നാളെ മുതൽ രാത്രി ഗതാഗത നിരോധനം

text_fields
bookmark_border
കുറ്റിപ്പുറം പാലത്തിൽ നാളെ മുതൽ രാത്രി ഗതാഗത നിരോധനം
cancel

കുറ്റിപ്പുറം: ബുധനാഴ്ച മുതൽ എട്ടുദിവസം കുറ്റിപ്പുറം പാലം രാത്രി പൂർണമായി അടച്ച് ഗതാഗതം നിരോധിക്കുന്നു. പാലം ഉപരിതല നവീകരണത്തി​​​െൻറ ഭാഗമായാണിത്. രാത്രി ഒമ്പതു​ മുതൽ രാവിലെ ആറു​ വരെയാണ്​ ഗതാഗത നിരോധനം.

ടാർ, ചുണ്ണാമ ്പ് എന്നിവ ചേര്‍ത്ത മിശ്രിതം മൂന്നു മണിക്കൂറോളം ചൂടാക്കി രണ്ടു മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളിലെ റോഡി​​​െൻറ അറ്റകുറ്റപ്പണി നടത്തുന്നത്. ദിവസവും 300 ചതുരശ്രയടി പാതയാണ് അറ്റകുറ്റപ്പണി നടത്തുക. ഇതോടൊപ്പം മിനി പമ്പയോടു ചേര്‍ന്ന തകര്‍ന്ന റോഡും ഇൻറര്‍ലോക്ക് ചെയ്ത് നവീകരിക്കും.

മിനി പമ്പയിലെ പാതയോരത്തെ ആല്‍മരത്തില്‍നിന്ന്​ തുടര്‍ച്ചയായി വെള്ളം വീണ് ടാറിളകി റോഡ് തകരുന്നതിന് ശാശ്വത പരിഹാരമായാണ് ഇൻറര്‍ലോക്ക് കട്ടകള്‍ പതിക്കുന്നത്. ഗതാഗത നിരോധനമുള്ള രാത്രിസമയങ്ങളില്‍ കോഴിക്കോട്ടുനിന്ന്​ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍നിന്ന് കൊപ്പം, പട്ടാമ്പി, പെരുമ്പിലാവ് വഴിയോ പുത്തനത്താണിയില്‍നിന്ന്​ പട്ടര്‍നടക്കാവ് -തിരുനാവായ-ബി.പി അങ്ങാടി-ചമ്രവട്ടം വഴിയോ പോകണം. തൃശൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍നിന്ന് തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം വഴിയും പോകണം.

കഴിഞ്ഞ ദിവസം എൻ.എച്ച് സംഘം സ്ഥലം സന്ദർശിച്ചിരുന്നു. അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഇസ്മായിലി​​​െൻറ നേതൃത്വത്തിലെ സംഘമാണ് സന്ദർശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKuttippuram Bridgetraffic control
News Summary - traffic control at kuttippuram bridge-kerala news
Next Story