Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമരശ്ശേരി ചുരത്തിലെ...

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം; ദീർഘദൂര ബസുകളുടെ ഒാൺലൈൻ റിസർവേഷനിൽ മാറ്റം വരുത്തിയില്ല

text_fields
bookmark_border
thamarassery pass
cancel

ബം​ഗ​ളൂ​രു: താ​മ​ര​ശ്ശേ​രി ചു​രം ന​വീ​ക​ര​ണ​ത്തിെൻറ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഒ​രു മാ​സ​ത്തേ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും ഇ​ക്കാ​ര്യം കേ​ര​ള ആ​ർ.​ടി.​സി​യു​ടെ ഒാ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ വെ​ബ്സൈ​റ്റി​ലെ റൂ​ട്ട് പ​ഴ​യ​പ​ടി. നി​യ​ന്ത്ര​ണം വ​രു​മ്പോ​ൾ ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ കു​റ്റ്യാ​ടി ചു​രം വ​ഴി ചു​റ്റി​യാ​ണ് പോ​വു​ക.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒാ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ ചെ​യ്യു​മ്പോ​ൾ റൂ​ട്ട് മാ​റ്റം അ​റി​യി​ക്കു​ന്ന ത​ര​ത്തി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

നി​യ​ന്ത്ര​ണം ന​ട​പ്പാ​കു​മ്പോ​ൾ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ള്‍ സു​ൽ​ത്താ​ൻ ബ​ത്തേ​രി ക​ഴി​ഞ്ഞ്​ മീ​ന​ങ്ങാ​ടി​യി​ല്‍നി​ന്ന് പ​ന​മ​രം-​കു​റ്റ്യാ​ടി വ​ഴി നൂ​റു കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​യാ​ണ് പോ​വു​ക. എ​ന്നാ​ല്‍, ഓ​ണ്‍ലൈ​നി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ ബ​സിെൻറ റൂ​ട്ട് ഇ​പ്പോ​ഴും ക​ൽ​പ​റ്റ-​താ​മ​ര​ശേ​രി വ​ഴി​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് ചു​രം അ​ട​ച്ചി​ടു​ന്ന​ത്. ചു​ര​ത്തി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് ഒ​രു മാ​സം മു​ന്നേ പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടും കേ​ര​ള ആ​ര്‍.​ടി.​സി ഓ​ണ്‍ലൈ​ന്‍ റി​സ​ര്‍വേ​ഷ​ന്‍ സൈ​റ്റി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. ഇ​തി​നാ​ൽ​ത​ന്നെ ക​ൽ​പ​റ്റ​ക്കും കോ​ഴി​ക്കോ​ടി​നും ഇ​ട​യി​ലു​ള്ള യാ​ത്ര​ക്കാ​ർ റൂ​ട്ട് മാ​റ്റം അ​റി​യാ​തെ റി​സ​ർ​വേ​ഷ​ൻ ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ബ്സൈ​റ്റി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ക്ര​മീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. മു​മ്പ് ചു​ര​മി​ടി​ഞ്ഞ​പ്പോ​ഴും ന​വീ​ക​ര​ണ​പ്ര​വ​ര്‍ത്ത​നം ന​ട​ന്ന​പ്പോ​ഴും ഓ​ണ്‍ലൈ​നി​ല്‍ ക്ര​മീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു.

നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി -മീ​ന​ങ്ങാ​ടി-​പ​ന​മ​രം വ​ഴി ചു​റ്റാ​തെ ത​ൽ​ക്കാ​ല​ത്തേ​ക്ക് ബാ​വ​ലി വ​ഴി ബ​സു​ക​ൾ വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത് സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ​റ്റ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കും.

ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ യാ​ത്ര​ക്കാ​ര്‍ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് കു​റ​യ്ക്കാ​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ചെ​യി​ന്‍ സ​ര്‍വി​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​നി​ന്നും ല​ക്കി​ടി​വ​രെ​യാ​ണ് ചെ​യി​ൻ സ​ർ​വി​സ്. അ​തി​നാ​ൽ​ത​ന്നെ ഇ​തി​നു ക​ണ​ക്കാ​ക്കി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ല​ക്കി​ടി​വ​രെ​യു​ള്ള​വ​ർ​ക്ക് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലി​റ​ങ്ങി ചെ​യി​ൻ സ​ർ​വി​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thamarassery passTraffic controlonline reservation
News Summary - Traffic control in Thamarassery pass; No change has been made in the online reservation of long distance buses
Next Story