തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്: ഇന്ന് ഗതാഗത നിയന്ത്രണം
text_fieldsതൃശൂർ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടിൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. റോഡരികിൽ പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് പോകാൻ തടസ്സം സൃഷ്ടിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ്.എച്ച്.ഒ അറിയിച്ചു.
സ്വകാര്യ വാഹനങ്ങൾക്ക് നഗരത്തിന്റെ ഔട്ടർ റിങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ. നഗരത്തിനുള്ളിൽ താമസിക്കുന്നവരുടെ വാഹനങ്ങൾക്ക് അനുമതിക്കായി വാഹന നമ്പറും തിരിച്ചറിയൽ രേഖയും കരുതണം.
ഉച്ചക്ക് 3.30 മുതൽ സ്വകാര്യ വാഹനങ്ങളുടെയും സ്വകാര്യ ബസുകളുടെയും നിയന്ത്രണ ക്രമീകരണം:
ഒറ്റപ്പാലം, ഷൊർണൂർ, മെഡിക്കൽ കോളജ്, ചേലക്കര, പഴയന്നൂർ, ചേറൂർ, വരടിയം, മുണ്ടൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ പെരിങ്ങാവ്, അശ്വിനി വഴി വടക്കേ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് അതേ റൂട്ടിൽ തിരികെ സർവിസ് നടത്തണം.
കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട്, ചാവക്കാട്, പാങ്ങ്, പാവറട്ടി ഭാഗത്തുനിന്ന് വരുന്ന ബസുകൾ പൂങ്കുന്നത്തുനിന്നും പാട്ടുരായ്ക്കൽ വഴി വടക്കേ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് വീണ്ടും തിരിച്ച് വടക്കേ സ്റ്റാൻഡിൽനിന്നും പുറപ്പെട്ട് പാട്ടുരായ്ക്കൽ പൂങ്കുന്നം വഴി പൂങ്കുന്നത്തുനിന്ന് ഇടത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറെ കോട്ട അയ്യന്തോൾ വഴി സർവിസ് നടത്തണം.
അമ്മാടം, കോടന്നൂർ, ആമ്പല്ലൂർ, കല്ലൂർ, ആനക്കല്ല്, പൊന്നൂക്കര, മണ്ണുത്തി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കൊടകര, നെടുപുഴ, കൂർക്കഞ്ചേരി ഭാഗത്തേക്കുള്ള ബസുകൾ ബാല്യ ജങ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ എത്തി സർവിസ് അവസാനിപ്പിച്ച് തിരികെ ശക്തൻ സ്റ്റാൻഡിൽനിന്ന് സർവിസ് നടത്തണം.
കാഞ്ഞാണി, അരണാട്ടുകര, അന്തിക്കാട്, മനക്കൊടി, ഒളരി എന്നീ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ പടിഞ്ഞാറെ കോട്ടയിൽ സർവിസ് അവസാനിപ്പിച്ച്, വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ സമീപത്തുള്ള കുന്നത്ത് ടെക്സ്റ്റൈൽസ് പാർക്കിങ്ങ് ഗ്രൗണ്ടിലേക്ക് പോയി അവിടെനിന്നും തിരികെ പുറപ്പെടേണ്ട സമയത്ത് വെസ്റ്റ് ഫോർട്ടിലെത്തി വീണ്ടും സർവിസ് ആരംഭിക്കണം.
നഗരത്തിന് പുറത്തുള്ള ഭാഗങ്ങളിൽ ബസുകളുടെ സുഗമമായ ഗതാഗതം സാധ്യമാക്കാൻ ശക്തൻ സ്റ്റാൻഡിനും വടക്കേ സ്റ്റാൻഡിനും പുറമെ പടിഞ്ഞാറെകോട്ട ജങ്ഷനിൽ താൽക്കാലിക സ്റ്റാൻഡ് ഉണ്ടാകും. കാഞ്ഞാണി റോഡിൽനിന്ന് വരുന്ന ബസുകളും സിവിൽ ലൈൻ റോഡിൽനിന്നും അരണാട്ടുകര റോഡിൽനിന്നും വരുന്ന ബസുകളും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മാത്രം ഈ താൽക്കാലിക സ്റ്റാൻഡിൽ നിർത്തണം.
ഒല്ലൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മുണ്ടുപാലം ജങ്ഷനിൽനിന്നും ഇടത്തേക്ക് തിരിഞ്ഞ് എസ്.കെ.ടി സൗത്ത് റിങ് വഴി തിരിച്ചുവിട്ട് പ്രസ്തുത റോഡ് വൺവേ ആക്കും.
കെ.എസ്.ആർ.ടി.സി ബസുകൾ:
കിഴക്ക് ഭാഗത്തുനിന്നു വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കിഴക്കേ കോട്ടയിൽനിന്ന് തിരിഞ്ഞ് ഇക്കണ്ട വാരിയർ റോഡ്, ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തണം.
തെക്ക് ഭാഗത്തുനിന്ന് വരുന്ന ബസുകൾ മുണ്ടുപാലത്തുനിന്ന് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡ്, കൊക്കാലെ, റെയിൽവേ സ്റ്റേഷൻ റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകണം. ഈ ബസുകൾ തിരിച്ച് മാതൃഭൂമി ജങ്ഷൻ വഴി ശക്തൻ സ്റ്റാൻഡ്, ഇക്കണ്ട വാരിയർ റോഡ് ജങ്ഷൻ വഴി പുതിയ റോഡിലൂടെ ഒല്ലൂർ, പാലിയേക്കര ജങ്ഷൻ എന്നിവിടങ്ങളിലേക്ക് തിരിയണം.
പടിഞ്ഞാറ് ഭാഗത്തുനിന്ന് വരുന്ന ബസുകൾ ശങ്കരയ്യർ റോഡ്, ദിവാൻജിമൂല വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തി അതേ വഴിയിലൂടെ തിരിച്ച് പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

