Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൂഗ്ൾ മാപ്പ് ചതിച്ചു; സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയ മൂന്ന് പേർ കസ്റ്റഡിയിൽ

text_fields
bookmark_border
ഗൂഗ്ൾ മാപ്പ് ചതിച്ചു; സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയ മൂന്ന് പേർ കസ്റ്റഡിയിൽ
cancel

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയ മൂന്ന് പേർ കസ്റ്റഡിയിൽ. സെക്രട്ടേറിയറ്റിന്റെ നാലാം ഗേറ്റ് ആയ കന്റോൺമെന്റ് ഗേറ്റിലൂടെയാണ് യുവാക്കൾ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റിയതാണ് ഇതിന് കാരണമെന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഗേറ്റിലുണ്ടായിരുന്ന പൊലീസുകാരാണ് വാഹനം തടഞ്ഞത്. ഹോട്ടലിലേക്കുള്ള വഴി ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ സെക്രട്ടേറിയറ്റിനു മുന്നിലാണ് അവസാനിച്ചതെന്നാണ് ഇവർ പൊലീസിനോട് അറിയിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ കോട്ടയം സ്വദേശികളും ഒരാൾ എറണാകുളം സ്വദേശിയുമാണ്. ഇവർ മദ്യപിച്ചിരുന്നുവെന്നാണു പൊലീസ് നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - three youths arrested for driving car into secretariat
Next Story