ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞില്ല; സംസ്കരിക്കാനൊരുങ്ങി പൊലീസ്
text_fieldsഒറ്റപ്പാലം: ചോറൊട്ടോറിലെ റെയിൽവേ ട്രാക്കിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പത്ത് നാളായിട്ടും തിരിച്ചറിയാൻ കഴിയാത്ത സഹചാര്യത്തിൽ സംസ്കരിക്കാനുള്ള നീക്കങ്ങളുമായി പൊലീസ്. 45ഉം 35ഉം വയസ്സ് തോന്നിക്കുന്ന രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങളാണ് ജനുവരി ഒമ്പതിന് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളെക്കുറിച്ച് പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിലും മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച ഇരുവരും ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് സംശയിക്കുന്നത്. മൃതദേഹങ്ങളുടെ സൂക്ഷിപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയാത്തതിനാലാണ് സംസ്കരിക്കാനുള്ള മാർഗത്തെ കുറിച്ച് പൊലീസ് ആലോചിക്കുന്നത്.

