ചാണ്ടിയുടെ ഭൂമി കൈയേറ്റം: കോടതി വിജിലൻസിന് സമയം നീട്ടി നൽകി
text_fieldsകോട്ടയം: മുന് മന്ത്രി തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കാന് സാവകാശം ആവശ്യപ്പെട്ട് വിജിലന്സ്. റിപ്പോര്ട്ട് സമര്പ്പിക്കാന് 15 ദിവസംകൂടി വേണമെന്ന വിജിലന്സിെൻറ ആവശ്യം കോട്ടയം വിജിലൻസ് കോടതി അംഗീകരിച്ചു. തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക് പാലസ് റിസോര്ട്ടിലേക്ക് നിലംനികത്തി എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്മിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില് നവംബര് നാലിനാണ് കോട്ടയം വിജിലന്സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
ജനതാദൾ എസ് നേതാവായിരുന്ന സുഭാഷ് തീക്കാടെൻറ പരാതിയിലായിരുന്നു നടപടി. ഒരുമാസത്തിനുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കണമെന്നായിരുന്നു കോടതി നിര്ദേശം. അന്വേഷണം പൂര്ത്തിയായെന്നും റിപ്പോര്ട്ട് ഡയറക്ടറുടെ പരിഗണനക്ക് നല്കിയിട്ടുണ്ടെന്നും വിജിലന്സ് കോടതിയില് അറിയിച്ചു. വിജിലന്സ് കോട്ടയം എസ്.പി എം. ജോണ്സണ് ജോസഫിനായിരുന്നു അന്വേഷണച്ചുമതല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
