Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ് ചാണ്ടിക്കെതിരായ ആരോപണം: ആലപ്പുഴ നഗരസഭ നടപടി തുടങ്ങി

text_fields
bookmark_border
തോമസ് ചാണ്ടിക്കെതിരായ ആരോപണം: ആലപ്പുഴ നഗരസഭ നടപടി തുടങ്ങി
cancel

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയ്യേറ്റ ആരോപണത്തിൽ ആലപ്പുഴ നഗരസഭ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി നഗരസഭ അധികൃതർ ആലപ്പുഴ ലേക് റിസോർട്ടിൽ പരിശോധന നടത്തി. 

നഗരസഭാ എൻജിനീയറും റവന്യൂ ഒാഫീസറുമാണ് പരിശോധനക്ക് എത്തിയത്. അനധികൃത കെട്ടിടങ്ങൾ ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി. 

അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർത്താണ്ഡം കായലിലേക്ക് മാർച്ച് നടത്തി. ആരോപണവിധേയനായ തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thomas Chandy Land Encroachment: Alappuzha Municipality to Inspect Lake Palace Resort -Kerala News
Next Story