Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ്​ ചാണ്ടി കേസ്​;...

തോമസ്​ ചാണ്ടി കേസ്​; ​ജസ്​റ്റിസ്​ കുര്യൻ ​േജാസഫും പിന്മാറി

text_fields
bookmark_border
തോമസ്​ ചാണ്ടി കേസ്​; ​ജസ്​റ്റിസ്​ കുര്യൻ ​േജാസഫും പിന്മാറി
cancel

ന്യൂഡൽഹി: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട്​ മുൻമന്ത്രി തോമസ്​ ചാണ്ടി സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ വാദം കേൾക്കുന്നതിൽനിന്ന്​ മൂന്നാമതും ജഡ്​ജി പിന്മാറ്റം. മലയാളിയായ ജസ്​റ്റിസ്​ കുര്യൻ ജോസഫാണ്​ കേസിൽ വാദം കേൾക്കുന്നതിൽനിന്ന്​ ഒഴിഞ്ഞത്​. ഇനി കേസ്​ നാലാമതൊരു ബെഞ്ചിന്​ വിടേണ്ടിവരും. ജസ്​റ്റിസുമാരായ കുര്യൻ ജോസഫ്​, അമിതാവ റോയ്​ എന്നിവരുടെ​ ബെഞ്ചിൽ 61ാം ഇനമായി തോമസ്​ ചാണ്ടിയുടെ അപ്പീൽ വെള്ളിയാഴ്​ച ലിസ്​റ്റ്​ ചെയ്​തിരുന്നു. ജഡ്​ജി പിന്മാറിയതി​​െൻറ കാരണം വ്യക്​തമല്ല. നേരത്തെ ജസ്​റ്റിസുമാരായ എ.എം. ഖാൻവിൽകർ, എ.എം സപ്രെ എന്നിവരും അപ്പീലിൽ വാദം കേൾക്കുന്നതിൽനിന്ന്​ ഒഴിഞ്ഞിരുന്നു. 

കായൽ കൈയേറ്റ കേസിൽ ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയതി​െന തുടർന്നാണ്​ തോമസ്​ ചാണ്ടി അപ്പീലുമായി സുപ്രീംകോടതിയിൽ എത്തിയത്​. താൻ ഉൾപ്പെട്ട മന്ത്രിസഭയുടെ തീരുമാനത്തിന്​ എതിരായി തോമസ്​ ചാണ്ടി നീങ്ങാൻ പാടില്ലായിരുന്നുവെന്ന്​ നിരീക്ഷിച്ചാണ്​ ഹൈകോടതി ഹരജി തള്ളിയത്​. ഹൈകോടതി തീരുമാനത്തെ തുടർന്നാണ്​ തോമസ്​ ചാണ്ടി മ​ന്ത്രിസ്​ഥാനം രാജിവെച്ചത്​. 

ജസ്​റ്റിസ്​ എ.എം. സപ്രെ ഇല്ലാത്ത ഒരു ബെഞ്ച്​ തോമസ്​ ചാണ്ടിയുടെ അപ്പീൽ പരിഗണിക്കണമെന്ന്​ അദ്ദേഹത്തി​​െൻറ അഭിഭാഷകൻ രജിസ്​ട്രാർ ജനറലിന്​ കത്ത്​ നൽകിയത്​ വിവാദമായിരുന്നു. മുതിർന്ന അഭിഭാഷകനായ വിവേക്​ തൻഖയാണ്​ കേരള ഹൈകോടതിയിൽ തോമസ്​ ചാണ്ടിക്കു വേണ്ടി ഹാജരായത്​. ഇൗ അഭിഭാഷകന്​ വ്യക്​തിപരമായ കാരണങ്ങളാൽ ജസ്​റ്റിസ്​ സപ്രെക്കു മുമ്പാകെ അപ്പീൽവാദത്തിന്​ ഹാജരാകാൻ കഴിയില്ലെന്ന വിശദീകരണത്തോടെയാണ്​ ജസ്​റ്റിസ്​ സപ്രെ ഇല്ലാത്ത ബെഞ്ചിൽ വാദം നടക്കണമെന്ന ആവശ്യം തോമസ്​ ചാണ്ടി ഉന്നയിച്ചത്​. ഇൗ പശ്ചാത്തലത്തിൽ ആദ്യം കേസ്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര ഉൾപ്പെട്ട ബെഞ്ചി​​െൻറ പരിഗണനക്കാണ്​ വെച്ചിരുന്നത്​. ഇൗ ബെഞ്ചിൽ അംഗമായിരുന്ന ജസ്​റ്റിസ്​ ഖാൻവിൽകർ ഒഴിഞ്ഞു. തുടർന്ന്​ ജസ്​റ്റിസുമാരായ ആർ.കെ അഗർവാൾ, എ.എം സപ്രെ എന്നിവരുടെ ബെഞ്ചിനു വിട്ടപ്പോൾ ജസ്​റ്റിസ്​ സപ്രെ ഒഴിഞ്ഞു. ഇപ്പോൾ ജസ്​റ്റിസ്​ കുര്യൻ ജോസഫും പിന്മാറി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandyland encroachmentmalayalam newsJustice Kuriyan Joseph
News Summary - Thomas Chandy Case: Justice Kurian Joseph - Kerala News
Next Story