Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ്ര​തി​ഫ​ലി​ക്കു​ന്ന​ത്​ യു.​ഡി.​എ​ഫ് മേ​ൽ​കൈ

text_fields
bookmark_border
https://www.madhyamam.com/tags/udf
cancel

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​യ ഒ​രു മേ​ൽ​കൈ​യാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്. അ​തി​ന്​ ര​ണ്ട് പ്ര​ധാ​ന​പ്പെ​ട്ട കാ​ര​ണ​ങ്ങ​ളു​ണ്ട്. ഒ​ന്ന്​ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണ്. അ​ത് തീ​ർ​ച്ച​യാ​യും യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കും. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യ ഏ​കീ​ക​ര​ണ​മാ​ണ്​ ര​ണ്ടാ​മ​ത്തേ​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം-​അ​ത് മു​സ്​​ലി​മാ​യാ​ലും ക്രൈ​സ്ത​വ വി​ഭാ​ഗ​മാ​യാ​യാ​ലും -ഒ​രു പ്രാ​വ​ശ്യം കൂ​ടി യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ന് പു​റ​ത്തു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ആ ​രാ​ഷ്ട്രീ​യ ശൂ​ന്യ​ത മു​ത​ലാ​ക്കി ബി.​ജെ.​പി ക​ട​ന്നു​വ​രു​മെ​ന്ന്​ വ​ള​രെ ന്യാ​യ​മാ​യ രാ​ഷ്ട്രീ​യ ആ​ശ​ങ്ക​യു​ണ്ട്​​. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ തീ​ർ​ച്ച​യാ​യും യു.​ഡി.​എ​ഫി​ലേ​ക്ക്​ പോ​കാ​നാ​ണ്​ സാ​ധ്യ​ത. യു.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കാ​നു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ഈ ​നി​ല​പാ​ട്​ ‘വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം’ എ​ന്നൊ​ന്നും വി​ല​യി​രു​ത്താ​നേ ക​ഴി​യി​ല്ല. അ​വ​രെ സം​ബ​ന്ധി​ച്ച്​ ഇ​ത്​ നി​ല​നി​ൽ​പ്പി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും പ്ര​ശ്ന​മാ​ണ്.

കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫ്​ മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ന്​ പു​റ​ത്താ​കു​ന്ന​ത്​ ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ കോ​ൺ​ഗ്ര​സി​ന്​ ബു​ദ്ധി​മു​ട്ട്​ സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​മെ​ന്ന​തും ഇ​തി​നോ​ട്​ ചേ​ർ​ത്തു​കാ​ണ​ണം. 45 ശ​ത​മാ​ന​ത്തി​ല​ധി​കം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ള്ള ഒ​രു സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന് തു​ട​ർ​ച്ചാ​യാ​യി മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ സാ​ധി​ക്കു​ന്നി​ല്ല എ​ന്ന​ത്​ അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ബി.​ജെ.​പി​ക്കെ​തി​രാ​യി​ട്ടു​ള്ള കോ​ൺ​ഗ്ര​സി​ന്റെ മു​ന്നേ​റ്റ ശ​ക്തി​യെ ക്ഷ​യി​പ്പി​ക്കാ​ൻ പോ​ന്ന​താ​ണ്. മാ​ത്ര​മ​ല്ല, ഇ​ത്​ ​ അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ബി.​ജെ.​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ നീ​ക്ക​ത്തി​ന്‍റെ​യും മു​ന​യൊ​ടി​ക്കും.

കോ​ൺ​ഗ്ര​സി​നെ പോ​ലെ അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ബി.​ജെ.​പി​യെ എ​തി​ർ​ക്കാ​നു​ള്ള ശ​ക്തി ഇ​ട​തു​പ​ക്ഷ​ത്തി​നി​ല്ല. സി.​പി.​എ​മ്മി​ന്‍റെ ശ​ക്​​തി​ദു​ർ​ഗ്ഗ​ങ്ങ​ളാ​യി​രു​ന്ന ബം​ഗാ​ളും ത്രി​പു​ര​യും ന​ഷ്ട​പ്പെ​ട്ടു. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ മാ​ത്ര​മേ സി.​പി.​എ​മ്മി​ന്​ അ​ധി​കാ​ര​വും രാ​ഷ്ട്രീ​യ സ്വാ​ധീ​ന ശേ​ഷി​യു​മു​ള്ളൂ. പ​ക്ഷേ അ​ഖി​ലേ​ന്ത്യ പാ​ർ​ട്ടി എ​ന്ന രീ​തി​യി​ൽ ഇ​പ്പോ​ഴും ബി.​ജെ.​പി​യെ എ​തി​ർ​ക്കാ​നു​ള്ള ശ​ക്തി​യു​ള്ള​ത് കോ​ൺ​ഗ്ര​സി​നാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വി​ടെ കോ​ൺ​ഗ്ര​സ് വീ​ണ്ടും തോ​ൽ​ക്കു​ന്ന​തി​ലൂ​ടെ സം​ഭ​വി​ക്കു​ക, അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ത​ന്നെ ബി.​ജെ.​പി​ക്ക് എ​തി​രാ​യി​ട്ടു​ള്ള ശ​ക്​​തി ദു​ർ​ബ​ല​മാ​വു​ക​യാ​ണ്.

കോ​ൺ​ഗ്ര​സ് വി​മു​ക്ത ഭാ​ര​തം എ​ന്ന് ബി.​ജെ.​പി പ​റ​യു​ന്ന​തി​ന്റെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​വും ഇ​താ​ണ്. കോ​ൺ​ഗ്ര​സി​നെ ഇ​വി​ടെ ഇ​ല്ലാ​താ​ക്കി​യാ​ൽ അ​ത്​ അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ബി.​ജെ.​പി​ക്ക്​ വ​ള​രെ ​വ​ലി​യ അ​ഡ്വാ​ന്‍റേ​ജാ​ണ്​​ ന​ൽ​കു​ക. ഇ​തെ​ല്ലാ​മാ​ണ്​ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ​യ​ട​ക്കം ഗ​തി​നി​ർ​ണ്ണ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ.

കേ​ര​ള​ത്തി​ൽ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും വേ​ണം. ര​ണ്ട്​ കൂ​ട്ട​രു​​ടെ​യും രാ​ഷ്ട്രീ​യ​ശ​ക്​​തി ക്ഷ​യി​ക്കാ​ൻ പാ​ടി​ല്ല. ര​ണ്ട്​ കൂ​ട്ട​രെ​യും മാ​റി​മാ​റി ഭ​ര​ണ​മേ​ൽ​പ്പി​ക്കു​ക എ​ന്ന​താ​ണ്​ ജാ​തി​മ​ത പ​രി​ഗ​ണ​ന​ങ്ങ​ൾ​ക്ക​പ്പു​റം മ​ല​യാ​ളി​യു​ടെ പൊ​തു സ​മീ​പ​നം. ബി.​​ജെ.​പി​ക്ക്​ എ​തി​രാ​യു​ള്ള ഒ​രു ബാ​ല​ൻ​സി​ങ്​ ഫാ​ക്​​റാ​ണ്​ ഈ ​ര​ണ്ട്​ കൂ​ട്ട​രും മാ​റി മാ​റി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത്​.

അ​ങ്ങ​നെ​യൊ​രു ‘മ​ല​യാ​ളി രാ​ഷ്ട്രീ​യ ബോ​ധം’ കൊ​ണ്ടാ​ണ് ഇ​വി​ടെ ബി.​ജെ.​പി​ക്ക് അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ ക​ഴി​യാ​ത്ത​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionkereala state
News Summary - This reflects the UDF's dominance.
Next Story