Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവർ എന്നെ ‘എം.എൽ.എ’യാക്കി -സി.അജയപ്രസാദ്

text_fields
bookmark_border
അവർ എന്നെ ‘എം.എൽ.എ’യാക്കി -സി.അജയപ്രസാദ്
cancel

കൊല്ലം: ഒട്ടും പ്രതീക്ഷിക്കാതെ സ്ഥാനാർഥിയായി വന്നു എന്നതാണ് തന്നെ സംബന്ധിച്ച മറക്കാൻ കഴിയാത്ത അനുഭവമെന്ന് പുനലൂരിലെ സി.പി.ഐ സ്ഥാനാർഥി സി. അജയപ്രസാദ് പറയുന്നു. തെരഞ്ഞെടുപ്പ് രംഗത്തേക്ക്വരുമെന്നത് പ്രതീക്ഷിച്ച കാര്യമല്ല, ആഗ്രഹിച്ചിട്ടുമില്ല. എന്നും തൊഴിലാളികൾക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. അവരുടെ കാര്യങ്ങളിൽ ഇടപെടുകയും മാനേജ്മെന്‍റിൽ നിന്നും മറ്റും അർഹതപെട്ടത് നേടികൊടുക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന സംതൃപ്തിയുടെ പുഞ്ചിരി അതാണ് തനിക്ക് എന്നും തൃപ്തിനൽകുന്നതും അംഗീകാരമായി കാണുന്നതും.

ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണഭാഗമായി തോട്ടം മേഖലയിൽ തൊഴിലാളികൾക്കിടയിലാണ് ഏറെ ചിലവഴിച്ചത്. അവിടങ്ങളിൽ സഞ്ചരിച്ചപ്പോൾ ഉണ്ടായ അവിസ്മരണീയ സംഭവം തെരഞ്ഞെടുപ്പിനുമുമ്പേ അവർ എന്നെ ‘എം.എൽ.എ’ ആയി തീരുമാനിച്ചു എന്നതാണ്. സ്വീകരണവേളയിൽ തൊപ്പിയും മാലയും നോട്ടുമാലയും കിരീടവും വന വിഭവങ്ങളുമൊക്കെ നൽകി സ്വീകരിക്കാറുണ്ട്, എന്നാൽ പൂവക്കാട് റീഹാബിലിറ്റേഷൻ പ്ലാന്‍റേഷനിൽ എത്തിയപ്പോൾ തൊഴിലാളികൾ നൽകിയത് ‘സി. അജയപ്രസാദ് എം.എൽ.എ’ എന്ന് എഴുതിയ വിലപിടിപ്പുള്ള നെയിം ബോർഡാണ്. അത് വീട്ടിൽ വെക്കണം എന്ന നിർദ്ദേശവും. ഒരിക്കലുമത് ചെയ്തു കൂടാത്തകാര്യമാണത്. അവരത് തന്നപ്പോൾ താനത് അപ്പോൾ തന്നെ കാമറകളിൽ പെടാതിരിക്കാൻ മറച്ചു പിടിച്ചു. എങ്കിലും ആ തൊഴിലളികളുടെ വികാരവും ആവേശവും ആത്മാർഥതയും തന്നെ ഏറെ അത്ഭുതപെടുത്തിയതായി അജയപ്രസാദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - They made me an 'MLA' - C. Ajayaprasad
Next Story