നോളജ് സിറ്റിക്കെതിരായ കുപ്രചാരണത്തിന് പിന്നിൽ നിക്ഷിപ്ത താൽപര്യക്കാർ -കാന്തപുരം
text_fieldsകോഴിക്കോട്: മർകസ് നോളജ് സിറ്റിക്കെതിരെ കുപ്രചാരണം നടത്തുന്നത് നിക്ഷിപ്ത താൽപര്യക്കാരാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇവർ ആരെന്നറിയാം, ആവശ്യമായ ഘട്ടത്തിൽ വെളിപ്പെടുത്തും. കൈതപ്പൊയിലിലെ നോളജ് സിറ്റിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത, രാഷ്ട്രീയ സംഘടനകളുടെയോ ഉത്തരവാദപ്പെട്ട വ്യക്തികളുടെയോ പിന്തുണ ഇത്തരക്കാർക്കില്ല. സാമ്പത്തിക താൽപര്യത്തിനായി പ്രവർത്തിക്കുന്ന ചില 'സെറ്റിലേഴ്സ്' മാത്രമാണ് ഇവർ. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെയാണ് സിറ്റിയുടെ നിർമാണം. തോട്ടം തരംമാറ്റ നിയമങ്ങൾ ബാധകമായ ഭൂമിയിലല്ല പദ്ധതി നിലകൊള്ളുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട പാട്ടക്കരാർ പരാതി കോടതി തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'78ൽ ശിലയിട്ട മർകസിന്‍റെ അഭിവൃദ്ധിയുടെ അടയാളപ്പെടുത്തലാണ് നോളജ് സിറ്റിയെന്ന് മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. പ്രഥമഘട്ടം പൂർത്തിയായി. അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറിയും മ്യൂസിയവും ഉൾപ്പെടുന്ന കൾച്ചറൽ സെന്‍റർ വൈകാതെ പ്രവർത്തനം തുടങ്ങും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റി ആശുപത്രി, സാംസ്കാരിക കേന്ദ്രം എന്നിവ മർകസ് നേരിട്ടു നടത്തും. മറ്റുള്ളവ വികസനതൽപരരായ സംരംഭകർ, പൂർവ വിദ്യാർഥികൾ, പ്രസ്ഥാന ബന്ധുക്കൾ എന്നിവരാണ് ഏറ്റെടുത്തതെന്നും അദ്ദേഹം