ബാലികയെ പീഡിപ്പിച്ച ബന്ധുവിന് കഠിന തടവും പിഴയും
text_fieldsപട്ടാമ്പി: പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബന്ധുവിന് 10 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുളയൻകാവ് കോഴിക്കോട്ടുതൊടി വിജീഷ് കുമാറിനെയാണ് പട്ടാമ്പി പോക്സോ കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. വീട്ടിൽ വെച്ചും വീടിനടുത്തുള്ള റോഡിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടർ എം.ബി. രാജേഷാണ്. ഹെഡ് കോൺസ്റ്റബിൾ സുരേഷ് സഹായിച്ചു. 16 സാക്ഷികളെ വിസ്തരിച്ച് 18 രേഖകൾ ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.

