വാഗ്ദാനം നിറവേറ്റണം -െഎ.എം.വിജയൻ
text_fieldsതെരഞ്ഞെടുപ്പ് അടുത്തെത്തി. വാഗ്ദാന പെരുമഴയാണ് ഒാരോ മണ്ഡലത്തിലും. വോട്ടിനായി ജനങ്ങളെ സമീപിക്കുേമ്പാൾ സ്ഥാനാർഥികൾ നൽകുന്ന വാഗ്ദാനങ്ങൾക്ക് എത്രത്തോളം വിലയുണ്ട്? മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ െഎ.എം. വിജയൻ പ്രതികരിക്കുന്നു...
തെരഞ്ഞെടുപ്പിൽ വോട്ടിനായി ജനത്തെ സമീപിക്കുേമ്പാൾ ഏത് പാർട്ടിയായാലും വലിയ വാഗ്ദാനമൊന്നും നൽകാതിരിക്കുക. എന്നാൽ കൊടുക്കുന്ന വാഗ്ദാനം നിറവേറ്റണം. ജനങ്ങളെ ഒരിക്കലും ചെറുതായി കാണരുത്. അവരെ ഒരിക്കലും പറഞ്ഞ് പറ്റിക്കരുത്. ഏത് ജനപ്രതിനിധിയായാലും ചിലപ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ മാത്രമേ ചെയ്തുകൊടുക്കാൻ കഴിയുന്നുണ്ടാവൂ. അത് എത്ര ചെറുതായാലും കഴിയുന്നത്ര ഭംഗിയായി ചെയ്യുകയാണ് വേണ്ടത്. എത്ര വലിയ കാര്യങ്ങൾ വാഗ്ദാനം ചെയ്തു എന്നല്ല, നൽകിയ വാഗ്ദാനങ്ങളിൽ എത്ര എണ്ണം ഭംഗിയായി നിർവഹിച്ചു എന്നതാണ് കാര്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

