Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്ലമ്പലത്ത് നിന്ന് ആംബുലൻസ് മോഷ്ടിച്ച് കടന്നു കളഞ്ഞ കുട്ടികളെ പൊലീസ് പിടികൂടിയത് കോഴിക്കോട്ട് നിന്ന്

text_fields
bookmark_border
കല്ലമ്പലത്ത് നിന്ന് ആംബുലൻസ് മോഷ്ടിച്ച് കടന്നു കളഞ്ഞ കുട്ടികളെ പൊലീസ് പിടികൂടിയത് കോഴിക്കോട്ട് നിന്ന്
cancel
Listen to this Article

തിരുവനന്തപുരം: കല്ലമ്പലത്ത് ആംബുലൻസ് മോഷ്ടിച്ച് കടന്നുകളഞ്ഞ വിദ്യാർഥികളെ കോഴിക്കോട് നിന്ന് പൊലീസ് പിടികൂടി . കുടവൂർ മുസ് ലീം ജമാഅത്തിന്‍റെ ആബുലൻസുമായാണ് ഇക്കഴിഞ്ഞ ശനിയാഴ്ച വിദ്യാർഥികൾ കടന്നത്.

വിദ്യാർഥികളെ കാണാതായതായി രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കുടവൂർ, കണ്ണ നെല്ലൂർ സ്വദേശികളായ പതിമൂന്ന്, പതിനാല് വയസ്സുള്ള വിദ്യാർഥികൾ ആംബുലൻസ് സ്റ്റാർട്ടാക്കി പോകുന്നത് കണ്ടെത്തിയത്.

സൈബർ സെൽ കുട്ടികളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കോഴിക്കോട് നഗരത്തിലെത്തിയതായി വിവരം ലഭിക്കുകയായാരുന്നു. ഇവരെ കല്ലമ്പലം പൊലീസിന് സുരക്ഷിതമായി കൈമാറി. മോഷണമായിരുന്നില്ല ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ആംബുലൻസ് വർക്കല റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത ശേഷമാണ് ഇവർ കോഴിക്കോടേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The police arrested the children who stole an ambulance from Kallambalam and escaped from Kozhikode
Next Story