Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുതലമുറക്ക്...

പുതുതലമുറക്ക് വോട്ടുചെയ്യാൻ മടി: ബൂത്തിലെത്തിക്കാൻ പുത്തൻ അടവുമായി തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
പുതുതലമുറക്ക് വോട്ടുചെയ്യാൻ മടി: ബൂത്തിലെത്തിക്കാൻ പുത്തൻ അടവുമായി തെരഞ്ഞെടുപ്പ് കമീഷൻ
cancel

തിരുവനന്തപുരം: പുതുതലമുറക്ക് വോട്ടുചെയ്യാൻ മടിയാണെന്നത് പകൽ പോലെ വ്യക്തം. ഈ പ്രതിസന്ധി പരിഹരിക്കാൻ പതിനെട്ടടവും പയറ്റാൻ ഒരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ. നഗരപ്രദേശങ്ങളിലെ 18നും 31നും ഇടക്കുള്ളവർക്കാണ് വോട്ടുചെയ്യാൻ താൽപര്യക്കുറവെന്ന് കമീഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

ഈ സാഹചര്യത്തിൽ ഇത്തരക്കാരെ ബോധവൽകരിച്ച് ബൂത്തിലെത്തിക്കാൻ നിർമിത ബുദ്ധി അടിസ്ഥാനമാക്കി വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് കമീഷൻ. വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്നതുമുതൽ തെരഞ്ഞെടുപ്പ് കാലത്ത് അറിയേണ്ട എല്ലാ കാര്യങ്ങളും വീഡിയോയിലുണ്ട്. കൂടാതെ കോളജുകൾ ​കേന്ദ്രീകരിച്ച് വെർച്വൽ റിയാലിറ്റി ഷോ വഴി വോട്ടുചെയ്യേണ്ടതിന്റെ പ്രസക്തി ബോധ്യപ്പെടുത്താനും കമീഷൻ ​ശ്രമിക്കുകയാണ്.

കേരളാ സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ബ്രിഡ്ജ് ഡോട്ട്സ് മീഡി​യാ ​സൊലൂഷനാണ് തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ​എ.ഐ. വീഡിയോകൾ നിർമ്മിക്കുന്നത്. ഇതുവരെ ഏഴ് ലഘുചിത്രങ്ങൾ കമീഷൻ പുറത്തിറക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് തീയതിവരെയും പിന്നീട് വോട്ടെണ്ണൽ കാലത്തും ഇത്തരം ബോധവൽകരണ വീഡിയോകൾ പുറത്തിറക്കാനാണ് നിലവിൽ തീരുമാനം.

വീഡിയോകളെല്ലാം ഒന്നര മിനുറ്റിൽ താഴെയായതിനാൽ, വ്യാപകമായി പ്രചരിക്കുന്നതായാണ് വിലയിരുത്തൽ. പെട്ടെന്ന് തയാറാക്കാനും വേഗത്തിൽ എഡിറ്റിംങ് നടത്താനും കഴിയുമെന്നതിനാലാണ് നിർമ്മിതബുദ്ധി ലഘുചിത്രങ്ങളെ കുറിച്ച് ചിന്തിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നു. ഇതുവരെ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിനാൽ, ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionKerala Assembly Election 2026
News Summary - The new generation is reluctant to vote
Next Story