തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ ബി.ജെ.പിയും സി.പി.എമ്മും തെളിവുകൾ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുടെ ഇടപെടൽ ഇതിന് തെളിവാണ്. തട്ടിപ്പിെൻറ വിവരങ്ങൾ ബി.ജെ.പിക്ക് നേരേത്ത അറിയാമായിരുന്നു എന്നാണ് തെളിയുന്നത്. ബി.ജെ.പിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണത്തിെൻറ കുന്തമുന നീളുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷണത്തിെൻറ ഭാവിതന്നെ ഇതോടെ സംശയത്തിലായിരിക്കുന്നു.
അനില്‍ നമ്പ്യാര്‍ തുടക്കത്തില്‍തന്നെ കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതായാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. പകരം ചോദിച്ചത് പാര്‍ട്ടിക്ക് കോണ്‍സുലേറ്റിെൻറ സഹായമാണ്. കൈരളി ടി.വി മേധാവി ജോണ്‍ ബ്രിട്ടാസ് ആണ് സ്വപ്ന വാങ്ങിയ കമീഷെൻറ കണക്ക് കൃത്യമായി വെളിപ്പെടുത്തിയത്.
അത് തനിക്ക് നേരേത്ത അറിയാമായിരുന്നെന്ന് ധനമന്ത്രി തോമസ് ഐസക് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തട്ടിപ്പിെൻറ യഥാർഥ വിശദാംശങ്ങള്‍ ഇവര്‍ക്ക് അറിയാമായിരുന്നെന്ന് വ്യക്തം. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികൾ കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്. നേരേത്ത നയതന്ത്ര പാക്കേജിലൂടെയല്ല സ്വര്‍ണക്കടത്ത് നടന്നതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി മുരളീധരന് പറഞ്ഞത് ഇതുമായി ചേര്‍ത്തുവായിക്കണം.
ശത്രുക്കളെപ്പോലെ പെരുമാറുകയാണെങ്കിലും സി.പി.എമ്മും ബി.ജെ.പിയും ആവശ്യമുള്ളപ്പോഴൊക്കെ കൂട്ടുകക്ഷികളാണ്. സത്യം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിക്കാനും വിലയിരുത്താനുമുള്ള മൗലികമായ ഉത്തരവാദിത്തം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമുണ്ട്. എന്തെല്ലാം ഭീഷണിയും വെല്ലുവിളിയും ഉണ്ടായാലും സര്‍ക്കാറിനെതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കോടികളുടെ പരസ്യം കൊടുക്കാന്‍ പോവുന്നു. കിഫ്ബി അഴിമതിയുടെ കൂടാരമാണ്. അതിനെ വെള്ളപൂശാന്‍ വേണ്ടി കോടികളുടെ പൊതു പണം ധൂര്‍ത്തടിക്കുന്നു. ഭീഷണിക്കുമുന്നിലും പ്രലോഭനത്തിന് മുന്നിലും വഴങ്ങാത്ത മാധ്യമപ്രവര്‍ത്തകരാണ് കേരളത്തിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.