'അന്ന് അച്ഛെൻറ പരാജയ വാർത്ത, ഇന്ന് അമ്മയുടെ മരണവാർത്ത' ഒരു മാധ്യമപ്രവർത്തകെൻറ ജീവിതം
text_fieldsകൊച്ചി: 2006 ൽ കേരളം നിയമസഭ ഇലക്ഷൻ റിസൾട്ട് എണ്ണുകയാണ്. പുനലൂർ മണ്ഡലത്തിൽ യു.ഡി.എഫ് സീറ്റിൽ മത്സരിക്കാനെത്തിയത് എം.വി രാഘവൻ. സി.പി.ഐ യുടെ കെ.രാജുവിനോട് തോറ്റ വാർത്ത കേരളത്തെ അറിയിച്ചത് ഇന്ത്യാവിഷൻ ചാനലായിരുന്നു. അന്ന് ടി.വി സ്ക്രീനിലൂടെ ആ വാർത്ത അറിയിച്ചത് എം.വി രാഘവെൻറ മകനും മാധ്യമപ്രവർത്തകനുമായ എം.വി നികേഷ് കുമാർ ആയിരുന്നു.
15 വർഷങ്ങൾ കഴിഞ്ഞു. തെരഞ്ഞെടുപ്പും നിരവധി കഴിഞ്ഞു. ഇന്ത്യാവിഷൻ എന്ന ചാനൽ ഇതിനിടയിൽ അസ്തമിച്ചു. എം.വി നികേഷ്കുമാർ റിപ്പോർട്ട് ചാനൽ തുടങ്ങി. 2021 മെയ് 2 ന് കേരളത്തിൽ മറ്റൊരു നിയമ സഭ തെരഞ്ഞെടുപ്പിെൻറ ഫലം എണ്ണുകയാണ്. കേരളത്തിൽ പിണറായി സർക്കാർ ചരിത്ര വിജയത്തോടെ തുടർ ഭരണത്തിലേക്ക് കയറാൻ പോകുേമ്പാൾ തെരഞ്ഞെടുപ്പ് വാർത്തകൾ എത്തിക്കാൻ ചാനൽ സ്ക്രീനിലുണ്ട് നികേഷ് കുമാർ എന്ന മാധ്യമ പ്രവർത്തകൻ.
വ്യക്തിപരമായി ജീവിതത്തിലെ ഏറ്റവും വലിയ വേദനയുമായാണ് ആ മാധ്യമ പ്രവർത്തകൻ ഇന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ റിപ്പോർട്ടർ ചാനലിലൂടെ കേരളത്തെ അറിയിച്ചുകൊണ്ടിരുന്നത്. അന്ന് രാഷ്ട്രീയ നേതാവായ അച്ഛെൻറ പരാജയ വാർത്തയായിരുന്നുവെങ്കിൽ ഇന്ന് പുലച്ചെ വിടപറഞ്ഞ അമ്മയുടെ മരണവാർത്തയുടെ വേദനകൾ പേറിയായിരുന്നു ആ മാധ്യമപ്രവർത്തകൻ ഇന്ന് ലൈവിലിരുന്നത്.
കണ്ണൂർ കൂവോടുള്ള മകളുടെ വസതിയിൽ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു എം.വി. രാഘവെൻറ പത്നി സി.വി. ജാനകിയമ്മ (80) നിര്യാതയായത്. സംസ്കാരം തിങ്കളാഴ്ച രാവിലെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

