Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2026 4:32 PM IST Updated On
date_range 29 April 2026 4:32 PM ISTമലപ്പുറം പൊന്നാനിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
text_fieldsbookmark_border
മലപ്പുറം: മലപ്പുറം പൊന്നാനിയിലെ ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശിനി ഫാത്തിമ(22)യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതിയുടെ ഭർത്താവ്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് ഹാർബറിനു സമീപം കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഫാത്തിമയും ഭർത്താവുമൊന്നിച്ചായിരുന്നു ബീച്ചിൽ പോയത്. സംശയം മൂലം ഭർത്താവ് ഫാത്തിമയെ കൊല്ലുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

