കഞ്ചാവ് വിൽക്കുന്നതിനിടെ പ്രതി അറസ്റ്റിൽ
text_fieldsകമാലുദ്ദീൻ
കൊല്ലങ്കോട്: 500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ത്രമണി, എം.കെ. മൻസിലിൽ കമാലുദ്ദീനാണ് (44) പിടിയിലായത്. കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനിടെയാണ് പയ്യല്ലൂരിൽനിന്ന് ചൊവ്വാഴ്ച വൈകുന്നേരം കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇൻസ് പെക്ടർ കെ.എസ്.സജിത്തും സംഘവും പ്രതിയെ പിടികൂടിയത്. മുമ്പും കഞ്ചാവുമായി എക്സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിൾ നടത്തിയ റൈഡിലാണ് കഞ്ചാവ് വിൽപ്പ നക്കാരൻ പിടിയിലായത്.
എക്സെസ് പ്രിവന്റിവ് ഓഫിസർ വിനോദ്കുമാർ, ഗ്രേഡ് പ്രിവന്റിവ് ഓഫിസർ ഷാജി, ആർ.പ്രദീപ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ. അരവിന്താക്ഷൻ, എസ്. രാജീവ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

