പൊന്നാനിയിൽ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയിൽ വാളുകൾ കണ്ടെത്തി
text_fieldsപൊന്നാനി: കോട്ടത്തറ കണ്ടക്കുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപത്തെ തലാപ്പിലെ ഫുട്പാത്തിലെ കലുങ്കിനടിയിൽ നിന്ന് വാളുകൾ കണ്ടെത്തി. രാവിലെ പത്തോടെ കലുങ്ക് ശുചീകരിക്കാനെത്തിയ നഗരസഭ ശുചീകരണ തൊഴിലാളികളാണ് ചാക്കിൽ പൊതിഞ്ഞ് കുഴിച്ചിട്ട 14 വടിവാളുകൾ കണ്ടെത്തിയത്. രണ്ട് വർഷത്തിലധികം പഴക്കം കണക്കാക്കുന്നവയാണിവ. എല്ലാം തുരുമ്പെടുത്തിരുന്നു.
ശ്രദ്ധ പെെട്ടന്ന് പതിയാത്ത സ്ഥലത്ത് വാളുകൾ ഒളിപ്പിച്ച് െവച്ചത് സംഘർഷത്തിന് വേണ്ടിയാണോയെന്നാണ് സംശയം. നേരത്തെ മേഖലയിൽ ചെറിയ രാഷ്ട്രീയ സംഘർഷം നിലനിന്നിരുന്നു.
കുഴപ്പങ്ങൾ സൃഷ്ടിക്കാൻ സാമൂഹിക വിരുദ്ധരുടെ ശ്രമമാണിതെന്ന് കൗൺസിലർ ടി. മുഹമ്മദ് ബഷീർ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊന്നാനി പൊലീസ് അറിയിച്ചു.
ഉന്നതതല അന്വേഷണം വേണം –കോൺഗ്രസ്
പൊന്നാനി: പൊന്നാനി കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിനോട് സമീപം കനാൽ വൃത്തിയാക്കുന്നതിനിടയിൽ സ്ലാബിനടിയിൽ വടിവാളുകൾ തുരുമ്പെടുത്ത അവസ്ഥയിൽ കണ്ടെത്തിയതിൽ ദുരൂഹത ഉണ്ടെന്നും വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഡി.ജി.പിക്ക് കത്ത് നൽകി. കെ.പി.സി.സി അംഗം അഡ്വ. കെ. ശിവരാമൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പുന്നക്കൽ സുരേഷ് എന്നിവർ സംയുക്തമായാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
സമഗ്രാന്വേഷണം വേണം –സി.പി.എം
പൊന്നാനി: കോട്ടത്തറകണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപത്തെ ഫുട്പാത്തിലെ കലുങ്കിനടിയിൽനിന്ന് ആയുധ ശേഖരം കണ്ടെടുത്ത സംഭവത്തിൽ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. കൊടും ക്രിമിനലസത്തിെൻറ അടയാളമാണിത്. വർഗീയതയുടെ മറവിൽ സാമൂഹികവിരുദ്ധർ കേന്ദ്രീകരിച്ച് സമാധാനപരമായ ജനജീവിതം തകർക്കാൻ ഇത്തരം ശക്തികൾ ശ്രമിച്ചിട്ടുള്ളതായ സംഭവങ്ങളും ഇതോടൊപ്പം പരിശോധിക്കണമെന്നും ഈഴുവത്തിരുത്തി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
