സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും
text_fieldsകൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസില് ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും. ഒരു വർഷത്തിനു ശേഷമാണ് സ്വപ്ന ജയിലിനു പുറത്തിറങ്ങുന്നത്. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയുള്ളത്. ഇന്നലെയാണ് സ്വപ്നയടക്കമുള്ള എട്ട് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത്.
ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലായാണ് സ്വപ്ന റിമാന്‍ഡിലായത്. ഇതില്‍ ആറിലും ജാമ്യം ലഭിച്ചിട്ടുണ്ട്. ഈ കേസുകളിലെല്ലാം ജാമ്യ ഉപാധികള്‍ കെട്ടിവെക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. കൊച്ചിയിലെ വിവിധ കോടതികളിലായി ഇവ പൂര്‍ത്തീകരിക്കുകയും ഈ ഉത്തരവ് തിരുവനന്തപുരത്തെത്തിക്കുകയുെ വേണം. എന്നാൽ മാത്രമേ സ്വപ്നക്ക് പുറത്തിറങ്ങാനാവൂ.
2020 ജൂലൈ 11നാണ് സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവിൽനിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വി മാനത്താവളത്തിൽ വച്ച് യു.എ.ഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വര്ണം കസ്റ്റംസ് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

