കെ.സുധാകരനായി അനുനയ നീക്കം; സുധാകന്‍റെ ഫ്ലാറ്റിലെത്തി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്
text_fieldsകെ. സുധാകരനെയും അടൂർ പ്രകാശിനെയും കണ്ട് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. നേതൃത്വവുമായി അതൃപ്തിയിലുള്ള സുധാകരനെ ഡൽഹിയിലെ ഫ്ലാറ്റിലെത്തിയാണ് സണ്ണി ജോസഫ് കണ്ടത്. മത്സര സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ഇരുവരെയും കെ.പി.സി.സി അധ്യക്ഷൻ കണ്ട് സംസാരിച്ചത്. കണ്ണൂരിൽ മത്സരിക്കുമെന്ന് കെ.സുധാകരൻ പ്രഖ്യാപിച്ചതോടെ ആരും സ്വയം സ്ഥാനാർഥിയാകേണ്ട എന്ന താക്കീതുമായി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു.
എന്നാൽ അനുകൂല നിലപാടില്ലാത്തതിനാൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് കെ. സുധാകരൻ. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേതാകുമെന്ന് നിർണായക കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ് ഇരുവരെയും ധരിപ്പിച്ചു.
കണ്ണൂരിൽ മത്സരിക്കാനുള്ള താൽപ്പര്യം സുധാകരൻ നേരത്തെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരൻ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചത്. കെ. സുധാകരന് പകരം ആര് മത്സരിക്കും എന്നുള്ള ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമൃത രാമകൃഷ്ണൻ, ടി.ഒ മോഹനൻ എന്നിവരുടെ പേരുകളാണ് സ്ഥാനാർഥി ചർച്ചയിൽ ഉയർന്നു വന്നത്. എംപിമാരിൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദവുമായി വരാം. ഈ സാഹചര്യം കണക്കിലെടുത്താണ് സണ്ണി ജോസഫ് അനുനയ ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

