Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്രിക സമർപ്പണം നവം....

പത്രിക സമർപ്പണം നവം. 19 വരെ; പിൻവലിക്കാനുള്ള അവസാന തീയതി 23

text_fields
bookmark_border
പത്രിക സമർപ്പണം നവം. 19 വരെ; പിൻവലിക്കാനുള്ള അവസാന തീയതി 23
cancel

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 20 ന് നടക്കും. നവംബർ 23 ആണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

കോവിഡ് പശ്ചാത്തലത്തിൽ മൂന്നുഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിലാണ്​ വോ​ട്ടെടുപ്പ്​. ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ്​ വോ​ട്ടെടുപ്പ്​. 16ന്​ രാവിലെ 8 മണിക്ക്​ വോട്ടെണ്ണൽ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മട്ടന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് നടക്കില്ല.

Show Full Article
TAGS:Panchayath election election 
News Summary - Submission of Nomination Up to Nov. 19; Withdrawal Deadline23
Next Story