Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ദ്യ​കാ​ല...

ആ​ദ്യ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
election
cancel
camera_alt

തി​രു​നാ​വാ​യ എ.​എം.​എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്

തി​രു​നാ​വാ​യ: 18ാമ​ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ചാ​ര​ണം ചൂ​ട് പി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​മ്പ​ത് വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​ണ​ത്തി​ന്റെ പ്ര​ദ​ർ​ശ​നം സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. തി​രു​നാ​വാ​യ എ.​എം.​എ​ൽ.​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.

പ​ഴ​യ വോ​ട്ട​ർ പ​ട്ടി​ക​ക​ൾ, വി​വി​ധ രൂ​പ​ത്തി​ലു​ള​ള ഇ​ല​ക്ഷ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ, പ​ഴ​യ ബാ​ല​റ്റ് പേ​പ്പ​ർ, പു​തി​യ വോ​ട്ടി​ങ് യ​ന്ത്ര​ത്തി​ന്റെ മാ​തൃ​ക, ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ എം​ബ്ലം, ഇ​ല​ക്ഷ​ൻ ക​മീ​ഷ​ന്റെ പ​ഴ​യ​കാ​ല​ത്തെ വി​വി​ധ ഫോ​മു​ക​ൾ, ഏ​ജ​ൻ​റ് സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തി​ൽ പ​ല​തും ഇ​ന്ന് ഉ​പ​യോ​ഗ​ത്തി​ൽ ഇ​ല്ലാ​ത്ത​വ​യാ​ണ്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.

അ​ധ്യാ​പ​ക​ൻ സ​ൽ​മാ​ൻ ക​രി​മ്പ​ന​ക്ക​ൽ വ​സ്തു​ക്ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. അ​ധ്യാ​പ​ക​രാ​യ ലീ​ന, ഹ​ഫ്സ​ത്ത്, മു​ര​ളി തു​ട​ങ്ങി​യ​വ​രും ആ​യി​ശ ദ​ർ​വേ​ശ്, ന​വ്യ​ശ്രീ, ഹൈ​ഫ, ജി​ൻ​ഷ ഫാ​ത്തി​മ, നേ​ഹ, അ​നു​ശ്രീ, ആ​യി​ശ ഹു​ദാ, റ​ഹ്മ​ത്തു​ല്ല സ​ഈ​ദ്, അ​ബ്ദു​ൽ ഫ​വാ​സ്, ജി​ഷ്ണു, മു​ഹ​മ്മ​ദ് ഇ​ൻ​ഷാ​ദ്, മു​ഹ​മ്മ​ദ് ജ​സ​ൽ, മി​ഹാ​ർ, നെ​ഹ് യാ​ൻ, അ​ഫീ​ഫ് സ​മാ​ൻ, ദ്വൈ​പാ​യ​ൻ, അ​ന​സ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentscollectionelection
News Summary - students with collection of early election materials
Next Story