തിരുവനന്തപുരത്ത്നിന്ന് ഡൽഹിയിലേക്ക് സ്പെഷൽ ട്രെയിനുകൾ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത്നിന്ന് ന്യൂ ഡൽഹിയിലേക്കും തിരിച്ചും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ. തിരുവനന്തപുരം-ന്യൂഡൽഹി സ്പെഷൽ (02625) തിരുവനന്തപുരത്ത് നിന്ന് രാവിലെ 11.15 നാണ് പുറപ്പെടുന്നത്.
ന്യൂഡൽഹി-തിരുവനന്തപുരം സ്പെഷൽ (02626) വൈകീട്ട് 3.15നും. തിരുവനന്തപുരത്ത് നിന്നുള്ള സർവിസ് സെപ്റ്റംബർ 30 മുതലും ഡൽഹിയിൽ നിന്നുള്ള സർവിസ് ഒക്ടോബർ മൂന്ന് മുതലും ഒാടിത്തുടങ്ങും.
തിരുവനന്തപുരം, വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

