Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം-മാൾഡ സ്പെഷ്യൽ ട്രെയി൯ എട്ടിനും 11നും
text_fieldsbookmark_border
പാലക്കാട്: തിരുവനന്തപുരം സെൻട്രൽ-മാൾഡ ടൗൺ സൂപ്പർ ഫാസ്റ്റ് വേനൽകാല സ്പെഷ്യൽ ട്രെയിൻ( 06185) പാലക്കാട് ജംഗ്ഷൻ, ചെന്നൈ സെൻട്രൽ വഴി രണ്ടു സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം സെൻട്രലിൽനിന്ന് മേയ് എട്ട് (ശനി), 11 (ചൊവ്വ) തീയതികളിൽ വൈകീട്ട് ആറിന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം രാത്രി 8.10 ന് മാൾഡയിലെത്തും. 06186 മാൾഡ ടൗൺ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് സമ്മർ സ്പെഷ്യൽ മേയ് 11, 14 തീയതികളിൽ വൈകീട്ട് 7.45 ന് മാൾഡയിനിന്ന് പുറപ്പെടും. മൂന്നാംദിവസം രാത്രി 11.10ന് തിരുവനന്തപുരം സെൻട്രലിലിൽ എത്തും.
Next Story

