Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവയവക്കച്ചവട...

അവയവക്കച്ചവട മാഫിയക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം

text_fields
bookmark_border
human organ
cancel

കൊച്ചി: അവയവക്കച്ചവട മാഫിയക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിനാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സംഘത്തെ വിപുലീകരിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്‍റെ കീഴിലായിരിക്കും പ്രത്യേക സംഘം പ്രവര്‍ക്കുക.

ആശുപത്രികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ പങ്ക് പ്രത്യേകം പരിശോധിക്കും. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും അവയവക്കച്ചവട മാഫിയ സജീവമാണ് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വിപുലീകരിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

Show Full Article
TAGS:organ trafficking mafia Special team 
Next Story