Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗമ്യ സന്തോഷിന്‍റെ...

സൗമ്യ സന്തോഷിന്‍റെ മൃതദേഹം ഡൽഹിയിലെത്തിച്ചു; ഉച്ചയോടെ നാട്ടിലെത്തിക്കും

text_fields
bookmark_border
soumya santhosh coffin in delhi
cancel

ന്യൂഡൽഹി: ഇ​സ്രായേലിൽ റോക്കറ്റ്​ ആക്രമണത്തിൽ മരിച്ച മലയാളി നഴ്​സ്​ സൗമ്യ സന്തോഷിന്‍റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇസ്രായേൽ എംബസി അധികൃതർക്കൊപ്പം ഏറ്റുവാങ്ങി. പുലർച്ചെ നാലുമണിയോടെ ഡൽഹിയിലെത്തിച്ച മൃതദേഹം ഉച്ചക്ക്​ സ്വദേശമായ ഇടുക്കിയിലെത്തിക്കും.

ചൊവ്വാഴ്ച വൈകീട്ട്​ 5.30ന് ഇടുക്കി കീരിത്തോട്ടിലുള്ള ഭർത്താവ്​ സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ മിസൈൽ താമസസ്ഥലത്ത് പതിച്ചായിരുന്നു മരണം.

ഏതാനും സമയത്തിനുള്ളിൽ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗമായ സതീശ​െൻറയും സാവിത്രിയുടെയും മകളാണ്​ സൗമ്യ. ഏഴ്​ വർഷമായി ഇസ്രായേലിലാണ്. രണ്ട്​ വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. ഏക മകൻ അഡോൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeldead bodysoumyadelhi
News Summary - soumya santhosh's dead body brought to delhi
Next Story