Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിതാവ് വെട്ടേറ്റ്...

പിതാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ

text_fields
bookmark_border
stabbing
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: ച​ള​വ​റ​യി​ൽ പി​താ​വ് വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ള​യ മ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. ച​ള​വ​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ ചി​റ​യി​ൽ കോ​ള​നി​യി​ൽ ക​റു​പ്പ​ൻ (76) വെ​ട്ടേ​റ്റ് മ​രി​ച്ച കേ​സി​ൽ മ​ക​ൻ സു​ഭാ​ഷാ​ണ് (36) അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ.​എ​സ്.​പി ടി.​എ​സ്. സി​നോ​ജി​ന്റെ​യും ചെ​ർ​പ്പു​ള​ശ്ശേ​രി ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

സു​ഭാ​ഷി​നെ ഒ​റ്റ​പ്പാ​ലം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​റു​പ്പ​നും ഭാ​ര്യ അ​മ്മു​ക്കു​ട്ടി​യും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ സു​ഭാ​ഷ് മ​ഴു​വെ​ടു​ത്ത് ക​റു​പ്പ​െൻറ ക​ഴു​ത്തി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

അ​ച്ഛ​നും മ​ക​നും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. ഡോ​ഗ് സ്കോ​ഡും, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, സ​യ​ൻ​റി​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​രും ച​ള​വ​റ​യി​ലെ വീ​ട്ടി​ലെ​ത്തി തെ​ളി​വ് ശേ​ഖ​രി​ച്ചു. കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച മ​ഴു വീ​ടി​ന്റെ പ​രി​സ​ര​ത്ത് നി​ന്ന് ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StabbingCrime NewsPalakkad NewsDeath News
News Summary - Son arrested in father's stabbing death
Next Story