50 കേന്ദ്രങ്ങളില്‍ സോളിഡാരിറ്റി ജനകീയ സംവാദം
text_fieldsകോഴിക്കോട്: നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണം തടയാനോ? രാഷ്ട്രീയ ഗിമ്മിക്കോ? എന്ന തലക്കെട്ടില്‍ സംസ്ഥാനത്തെ 50 കേന്ദ്രങ്ങളില്‍ ജനകീയ സംവാദ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ അറിയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമ്പത്തിക വിദഗ്ധര്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുക്കും.
സ്വദേശ, വിദേശ കോര്‍പറേറ്റുകളുടെ സ്വന്തക്കാരനായ മോദിക്ക് കള്ളപ്പണം തടയുന്നതില്‍ താല്‍പര്യമില്ല. വിജയ് മല്യ ഉള്‍പ്പെടെയുള്ള 60ലേറെ അതിസമ്പന്നരുടെ കോടിക്കണക്കിന് കുടിശ്ശിക എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് പ്രയാസമൊന്നുമില്ല. ദേശീയ താല്‍പര്യം എന്ന ഒറ്റവാചകത്തിലൂടെ ഏതു ഭ്രാന്തന്‍നയങ്ങളും നടപ്പാക്കാമെന്ന അവസ്ഥയാണ് സംഘ്പരിവാര്‍ രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍പോലും അതിനു മുന്നില്‍ നിശ്ശബ്ദത പാലിക്കുന്നത് ഫലത്തില്‍ സംഘ്പരിവാറിന്‍െറ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
